സ്വന്തം ലേഖകന്‍: ‘ഭീകരരുടെ കാര്യത്തില്‍ നിങ്ങള്‍ നടപടി എടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തം വഴി നോക്കും’, പാകിസ്താന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ഭീകരരെ തുരത്തുന്ന കാര്യത്തില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ അത് തങ്ങള്‍ നിര്‍വഹിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തന്റെ ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മുന്നറിയിപ്പു നല്‍കിയത്.
മുമ്പു പലതവണ ആവശ്യപ്പെട്ടതാണ് തങ്ങളുടെ അതിര്‍ത്തിയിലുള്ള ഭീകരവാദം ഇല്ലാതാക്കണമെന്ന്. എന്നാല്‍ പാകിസ്താന്‍ നിര്‍ദ്ദേശങ്ങളോട് പിന്തിരിഞ്ഞ് നില്‍ക്കുകയാണ്. ശരി, ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല, നിങ്ങളൊരു പരമാധികാര രാഷ്ട്രമാണല്ലോ. എന്താണ് വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. റെക്‌സ് പറയുന്നു. എന്നാല്‍ പിന്നീടാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് സഹകരണമുണ്ടായില്ലെങ്കില്‍ എന്ത് സംഭവിക്കും എന്ന് അദ്ദേഹം പറഞ്ഞത്.
അത്യാവശ്യമെന്ന് ഞങ്ങള്‍ പറയുന്നത് എന്തൊക്കെയെന്ന് നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ക്ക് അത് സാധിക്കുന്നില്ലെങ്കില്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തി ഞങ്ങള്‍തന്നെ അത് നേടിയെടുക്കും. തികച്ചും വ്യത്യസ്തമായ തരത്തില്‍ ലക്ഷ്യത്തിലേക്ക് എത്തും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താനുമായ ചര്‍ച്ചകളില്‍ 20 ശതമാനം സംസാരിച്ച് 80 ശതമാനവും കേട്ടിരിക്കുകയായിരുന്നുവെന്നും റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല