സ്വന്തം ലേഖകന്‍: കര്‍ണാടകയിലെ വിവാദ സ്വാമിക്ക് മലയാളി വധു. വിവാദങ്ങളിലൂടെ പ്രശസ്തനായ പ്രണവാനന്ദ സ്വാമിയാണ് ശിഷ്യയും പ്രണയിനിയുമായിരുന്ന മലയാളിയായ മീരയെ വിവാഹം കഴിച്ചത്. കലബുര്‍ഗിയിലെ ശരണ ബസവേശ്വര ക്ഷേത്രത്തില്‍ വച്ച് തിങ്കളാഴ്ചയാണ് ഇരുവരും വിവാഹിതരായത്. വധുവായ മീരയും സ്വാമിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളാണ്.
സ്വാമിയുടെ ശിഷ്യയായിരുന്ന മീര പിന്നീട് അദ്ദേഹവുമായി പ്രണയത്തിലാവുകയായിരുന്നു. പീഠാധിപതിയുടെ പാത പിന്തുടര്‍ന്നാണ് താന്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചതെന്ന് പ്രണവാനന്ദ പറഞ്ഞു. അമ്മയുടെ സമ്മര്‍ദ്ദവും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കാരണമായെന്ന് പ്രണവാനന്ദ പറഞ്ഞു. പ്രണവാനന്ദയുമായുള്ള വിവാഹം മാതാപിതാക്കളുടെ സമ്മതത്തോടെയാണെന്ന് മീര വ്യക്തമാക്കി.
അഖില ഭാരത ഹിന്ദു മഹാസഭയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ആയിരുന്നു സ്വാമി പ്രണവാനന്ദ. സാമ്പത്തിക തട്ടിപ്പിന്റെയും വര്‍ഗീയ പ്രസംഗങ്ങളുടെയും പേരില്‍ ഇയാളെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല