സ്വന്തം ലേഖകൻ: പന്തീരാങ്കാവ് ഗാർഹികപീഡനത്തിൽ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾക്കായാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇന്റർ പോൾ നോട്ടിസിൽ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോർണർ നോട്ടീസ്.
ഇന്റർപോൾ ബ്ലു കോർണർ നോട്ടീസിനായി സിബിഐ മുഖേന കേരളാ പൊലീസ് കത്ത് നൽകുകയായിരുന്നു. സിംഗപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ എത്തിയെന്നാണ് സൂചനകളാണ പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നൽകി.
കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. ഭർത്താവ് തന്നെ ആദ്യമായി മർദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലർച്ചെയാണെന്നത് ഉൾപ്പെടെ എട്ട് പേജടങ്ങുന്ന മൊഴിയാണ് പൊലീസിന് നൽകിയത്. അതിനിടെ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് സുഹൃത്ത് അറസ്റ്റില്‍.
പ്രതി രാഹുല്‍ പി.ഗോപാലിന്റെ സുഹൃത്തായ രാജേഷിനെയാണ് അന്വേഷണംസംഘം വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്യാനായി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരു വഴി വിദേശത്തേക്ക് രക്ഷപ്പെടാന്‍ പ്രതിയെ സഹായിച്ചത് ഇയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല