സ്വന്തം ലേഖകൻ: കുടിവെള്ള പൈപ്പില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്ന് നോര്‍ത്ത് വെയ്ല്‍സില്‍ കുടിവെള്ളം മുടങ്ങിയിട്ട് രണ്ട് നാള്‍. ഇതോടെ പതിനായിര കണക്കിന് ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ബുധനാഴ്ച്ച ഉച്ചയോടെ ഉണ്ടായ പൈപ്പ് തകാര്‍ പരിഹരിച്ചെങ്കിലും ഇതുവരെയും ജലവിതരണം പുനസ്ഥാപിക്കാനായിട്ടില്ല. ഇതോടെ മലയാളികള്‍ അടക്കം ഓരോ കുടുംബത്തിലും വെള്ളം റേഷനായാണ് ലഭിക്കുന്നത്.
കോണ്‍വിയിലെ ഡോള്‍ഗാറോഗിലുള്ള ബ്രൈന്‍ കൗലിഡ് വാട്ടര്‍ ട്രീറ്റ്മെന്റ് വര്‍ക്ക്സിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് 40,000 വീടുകളില്‍ വെള്ളമില്ലാതായത്. ഇതോടെ സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.വെല്‍ഷ് വാട്ടറിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു അപ്ഡേറ്റ് അനുസരിച്ച്, ജോലി വെള്ളിയാഴ്ച പൂര്‍ത്തിയാക്കേണ്ടതായിരുന്നു, പക്ഷേ ‘പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നതോടെ ഇപ്പോഴും പല വീടുകളിലും വെള്ളമെത്തിയിട്ടില്ല.
കോണ്‍വിയുടെ പ്രദേശങ്ങളിലടക്കം കോണ്‍വി വാലി,ലാന്‍ഡുഡ്നോ, കോള്‍വിന്‍ ബേ, ഓള്‍ഡ് കോള്‍വിന്‍, ലാന്‍ഫെയര്‍ഫെചാന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെട്ടത്.അറ്റകുറ്റപ്പണി പൂര്‍ത്തിയായെങ്കിലും ജലവിതരണം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുന്നതിന് 48 മണിക്കൂര്‍ വരെ എടുത്തേക്കാമെന്നാണ് അധികൃതര്‍ ഇപ്പോഴും അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല