ഞായറാഴ്ച്ച നടന്ന കോപ്പാ അമേരിക്ക ഫൈനലില്‍ കരുത്തന്മാരായ അര്‍ജന്റീനയെ തകര്‍ത്ത് ചിലി കിരീടം നേടി. ചിലിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അവര്‍ സ്വന്തം മണ്ണില്‍ പ്രധാനപ്പെട്ടൊരു കിരീടം നേടുന്നത്. കോപ്പാ അമേരിക്ക ഫൈനലില്‍ ചിലി ആദ്യമായിട്ടാണ് ജയിക്കുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ചിലിയുടെ വിജയം.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലി നാല് ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീനയ്ക്ക് ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മെസ്സിയുടെ ഗോള്‍ മാത്രമാണ് വലയ്ക്കുള്ളില്‍ കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലും മത്സരത്തിന്റെ 90ാം മിനിറ്റിലും ഓപ്പണ്‍ ചാന്‍സ് നഷ്ടപ്പെടുത്തിയ അര്‍ജന്റീനിയന്‍ താരം ഗൊണ്‍സാലോസ് ഹിഗ്വെയിന്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്.
കോപ്പാ അമേരിക്ക സെമിയില്‍ പരാഗ്വയെക്കെതിരെ ആറ് ഗോള്‍ അടിച്ച അര്‍ജന്റീനയുടെ നിഴല്‍ പോലും ഇന്നലെ കളിക്കളത്തില്‍ കാണാന്‍ സാധിച്ചില്ല. സെമി ഫൈനലില്‍ ആറ് ഗോളുകള്‍ക്കും വഴിയൊരുക്കിയ മെസ്സിക്ക് ചിലിക്കെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മെസ്സി ഉണ്ടാക്കി കൊടുത്ത ഒരു ചാന്‍സ് ഹിഗ്വെയിന്‍ നഷ്ടപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ അവസാന മിനിറ്റിലെ ഗോള്‍ എന്ന പ്രതീക്ഷയും അസ്തമിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല