സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെക്സിക്കോയെ തകര്‍ത്ത് ഇക്വഡോര്‍ ഉയിര്‍ത്തെഴുന്നേറ്റു. തുടര്‍ച്ചയായ രണ്ടു തോല്‍വികളോടെ നാട്ടിലേക്ക് വിമാനം കയറാന്‍ തയ്യാറായിരുന്ന ഇക്വഡോര്‍ കരുത്തരായ മെക്സിക്കോയെ തകര്‍ത്ത് ടൂര്‍ണമെന്റിലെ തങ്ങളുടെ സാധ്യത നിലനിര്‍ത്തി.
ഗ്രൂപ്പ് എയില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മെക്സിക്കോയെ കീഴടക്കിയ ഇക്വഡോര്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തിയപ്പോള്‍ മെക്സിക്കോ ടൂര്‍ണമെന്റിന് പുറത്തായി. ബൊലാനോസ്, വലന്‍സിയ എന്നിവര്‍ ഇക്വഡോറിന്റെ ഗോളുകള്‍ നേടിയപ്പോള്‍ റൗള്‍ ജിമെനസിന്റെ വകയായിരുന്നു മെക്സിക്കോയുടെ ആശ്വാസ ഗോള്‍.
കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഇക്വഡോര്‍ ആദ്യ ഗോള്‍ നേടേണ്ടതായിരുന്നു. മെക്സിക്കന്‍ ഗോള്‍പോസ്റ്റിന് സമീപത്തു നിന്നും എന്നര് വലന്‍സിയ ഉതിര്‍ത്ത ഷോട്ട് മെക്സിക്കോ ഗോളിയുടെ കാലില്‍ത്തട്ടി തെറിച്ചു. പിന്നാലെ തുടര്‍ച്ചയായി ബൊലാനോസും വലന്‍സിയയും ചേര്‍ന്നുള്ള മുന്നേറ്റങ്ങള്‍.
ഒടുവില്‍ എന്നര് വലന്സിയുമായി ചേര്‍ന്ന് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബൊലാനോസ് ലക്ഷ്യം കണ്ടു. തൊട്ടു പിന്നാലെ ഗോളിയുടെ കൈയിലെ പന്ത് റാഞ്ചാന്‍ ശ്രമിച്ചതിന് ബൊലാനോസ് മഞ്ഞക്കാര്‍ഡും വാങ്ങി. ആദ്യ പകുതിയില്‍ ഗോള്‍ മടക്കാനുള്ള ശ്രമങ്ങളുമായി മെക്സിക്കോയും ലീഡ് വര്‍ധിപ്പിക്കാനായി ഇക്വ!!!ഡോറും പൊരുതി നോക്കിയെങ്കിലും ഗോളൊന്നും പിറന്നില്ല.
രണ്ടാം പകുതിയില്‍ അടിയും തിരിച്ചടിയുമായി ഇരു ടീമുകളും കളം നിറയുന്നതിനിടെ ഇക്വഡോറിന്റെ രണ്ടാം ഗോളെത്തി. സ്വന്തം പകുതിയില്‍ നിന്നും കിട്ടിയ പന്തുമായി കുതിച്ചു കയറിയ ബൊലാനോസ് നീട്ടി നല്കിയ പാസിന് വലന്‍സിയ കാലു വച്ചുകൊടുത്തു. മുന്നോട്ട് കയറിയ മെക്സിക്കന്‍ ഗോളിയുടെ കാലിനടിയിലൂടെ പന്ത് വലയില്‍.
ഇരു ടീമുകളും പൊരിഞ്ഞു കളിക്കവെ മെക്സിക്കോയുടെ ആശ്വാസ ഗോള്‍ പിറന്നു. മെക്സിക്കോക്ക് ലഭിച്ച കോര്‍ണര്‍ എടുക്കുന്നതിനിടെ ഗോള്‍ മുഖത്ത് മെക്സിക്കന്‍ ഡിഫന്‍ഡര്‍ ഹ്യൂഗോ അയാളയെ ഇക്വ!!ഡോറിന്റെ ഗബ്രിയേല്‍ അച്ചില്ലര് വലിച്ചു താഴെയിട്ടു. തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി കിക്കെടുത്ത റൗള്‍ ജിമെനസിന്റെ അടി വലയിലാകുകയായിരുന്നു.
തോല്‍വിയോടെ കിരീട പ്രതീക്ഷയുമായെത്തിയ മെക്സിക്കോ ടൂര്‍ണമെന്റിന് പുറത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല