സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മെക്‌സിക്കോയെ ബൊളീവിയ സമനിലയില്‍ കുടുക്കി. വിജയം ഉറപ്പിച്ച് കളത്തിലിറങ്ങിയ മെക്‌സിക്കോ സമനില കെണിയില്‍ കുടുങ്ങിയത് ഇനിയുള്ള അവരുടെ മത്സരങ്ങള്‍ കടുപ്പമുള്ളതാക്കും.
വിരസമായ മത്സരത്തില്‍ നേരിയ മുന്‍തൂക്കം മെക്‌സിക്കോ നേടിയെങ്കിലും അവസരങ്ങള്‍ ഗോളാക്കുന്നതില്‍ മെസക്‌സിക്കന്‍ മുന്നേറ്റ നിര സമ്പൂര്‍ണ പരാജയമായി. ഗോളെന്നുറപ്പിച്ച എട്ടോളം അവസരങ്ങളാണ് മെക്‌സിക്കന്‍ കളിക്കാര്‍ തുലച്ചു കളഞ്ഞത്.
ഇരു ടീമുകളിലെയും ഒരോ താരങ്ങള്‍ മഞ്ഞ കാര്‍ഡ് കാണുകയും ചെയ്തു. 1993 ലും 2001 ലും റണ്ണര്‍ അപ്പായതാണ് അടുത്ത കാലത്തെ മെക്‌സിക്കോയുടെ മികച്ച കോപ്പ അമേരിക്ക പ്രകടനം. എന്നാല്‍ കഴിഞ്ഞ അഞ്ച് തവണയും രണ്ടാം റൗണ്ട് കാണാതെ പുറത്തായ രാജ്യമാണ് ബൊളിവിയ. സമനിലയോടെ ഇരു രാജ്യങ്ങളുടേയും അടുത്ത മത്സരങ്ങള്‍ നിര്‍ണായകമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല