സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെറു വെനസ്വേലയെ ഒരു ഗോളിന് തോല്‍പ്പിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ പെറുവിന് കാര്യമായ വെല്ലുവിളിയില്ലാതെയാണ് വെനസ്വേല കീഷ്ടടങ്ങിയത്.
എഴുപത്തിരണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ കൗഡിയോ പിസാറോ ആണ് പെറുവിന്റെ വിജയ ഗോള്‍ നേടിയത്. വെനസ്വേലയുടെ ഫെര്‍ണാന്‍ഡോ അമോറിബിയേറ്റ ചുവപ്പു കാര്‍!ഡ് കിട്ടി പുറത്തായത് ടീമിന് വന്‍ തിരിച്ചടിയായി.
ഫെര്‍ണാന്‍ഡോ അമോറിബിയേറ്റ പുറത്തായതോടെ വെനസ്വേലക്ക് ബാക്കി സമയം പത്തു പേരുമായി കളിക്കേണ്ടി വന്നു. ഫെര്‍ണാന്‍ഡോ അമോറിബിയേറ്റയുടെ അഭാവം വെനസ്വേലയുടെ മുന്നേറ്റങ്ങളില്‍ നന്നായി നിഴലിക്കുകയും ചെയ്തു.
പത്തു പേരുമായി പെറുവിന്റെ കരുത്തരായ മുന്നേറ്റനിരയെ തടഞ്ഞു നിര്‍ത്താന്‍ പാടുപെട്ട വെനസ്വേലക്ക് പെറിവിന്റെ ഗോള്‍മുഖത്ത് കാര്യമായ മുന്നേറ്റം നടത്താനും കഴിഞ്ഞില്ല. പ്രതിരോധത്തിലൂന്നിയായിരുന്നു അവര്‍ മല്‍സരത്തിന്റെ കൂടുതല്‍ സമയവും കളിച്ചത്.
പെറുവിന്റെ പോളോ ഗുറിറോയെ ചവിട്ടി പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഫെര്‍ണാന്‍ഡോ അമോറിബിയേറ്റ ചുവപ്പു കാര്‍ഡ് കണ്ട് മത്സരത്തിനു പുറത്ത് പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല