ഒരു നാണയത്തിന്റെ വില അതില്‍ രേഖപ്പെടുത്തിയതാണ് എന്ന് ആര്‍ക്കും അറിയാം. പൊതുവേ നാണയങ്ങള്‍ക്ക് നോട്ടുകളെക്കാള്‍ മൂല്യവും കുറവാണ്. അതിനാല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്‌ഥയില്‍ ഒരു സെന്റ് നാണയത്തിനെ ആരും അത്ര വിലമതിക്കുമായിരിക്കില്ല. എന്നാല്‍ ഒരു സെന്റിന്റെ 1792 ലെ ഒരു ചെമ്പുനാണയത്തിന് ലഭിച്ച മൂല്യം കേട്ടാല്‍ സാധാരണക്കാര്‍ മൂക്കത്ത് വിരല്‍ വെയ്‌ക്കുമെന്ന് തീര്‍ച്ച. 1.15 മില്യണ്‍ ഡോളര്‍. ഒരു അമേരിക്കന്‍ സ്‌ഥാപനം നടത്തിയ ലേലത്തിലായിരുന്നു ചെമ്പ് പൂശിയ വെള്ളിനാണയത്തിന് ഈ വില കിട്ടിയത്.
ഒരു സെന്റിന്റെ വലിയ നാണയങ്ങള്‍ അപ്രായോഗികമായ സാഹചര്യത്തില്‍ വലിപ്പവും ലോഹവും വ്യത്യാസപ്പെടുത്തി അമേരിക്ക പരീക്ഷണാടിസ്‌ഥാനത്തില്‍ പുറത്തിറക്കിയ ആദ്യ 14 നാണയങ്ങളില്‍ ഒന്ന് എന്നതാണ് ഈ നാണയത്തിന്റെ ഉയര്‍ന്ന മൂല്യത്തിന് കാരണം. ഈ നാണയം് 1974 ല്‍ ആദ്യം ലേലം ചെയ്യപ്പെട്ടപ്പോള്‍ 105,000 ഡോളറുകള്‍ ലഭിക്കുകയുണ്ടായി. ചിക്കാഗോയുടെ പ്രാന്ത പ്രദേശത്ത് വെച്ച് നടന്ന ലേലത്തില്‍ ഒരു സംരഭക കമ്പനിയുടെ പ്രതിനിധിയായിരുന്നു ലേലം കൊണ്ടത്.
അമേരിക്കയുടെ 1972 ലെ പുതിയ മിന്റ് ആക്‌ട് പ്രകാരം നവീകരിച്ച് പുറത്തിറക്കിയ പതിപ്പായിരുന്നു ഇത്. വലിപ്പത്തിലും ഭാരത്തിലും അതുവരെ ഉണ്ടായിരുന്ന നാണയങ്ങള്‍ വളരെ വലുതായതിനാല്‍ ഉപയോഗ പ്രദമായ വിധത്തില്‍ കുറേക്കൂടി ലളിതവല്‍ക്കരിക്കപ്പെട്ട നാണയം എന്ന ചിന്തയായിരുന്നു വെള്ളി വലയങ്ങളുള്ള ചെമ്പു നാണയങ്ങളുടെ വ്യാപക പ്രചാരത്തിന് കാരണമായതെന്നാണ് ലേലം സംഘടിപ്പിച്ച ഹെറിറ്റേജ് ഓക്ഷന്‍സ് പറയുന്നത്.
1793 ഓടെ വന്‍ സ്വീകരണം ലഭിക്കുകയും വ്യാപകമാകുകയും ചെയ്‌ത ഈ നാണയത്തിന്റെ ഒരു വശത്ത് ലിബര്‍ട്ടി പേരന്റ് ഓഫ് സൊസൈറ്റി ആന്‍്‌ഡ് ഇന്‍ഡസ്‌ട്രി എന്ന റൗണ്ട് ആകൃതിയിലെ കുറിപ്പിന് കീഴില്‍ മിസ് ലിബര്‍ട്ടിയുടെ ചിത്രം ആലേഖനം ചെയ്‌തിട്ടുണ്ട്. മറുവശത്ത് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന എഴുത്തിന് കീഴില്‍ വണ്‍ സെന്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല