ലണ്ടന്‍ : അപകടത്തില്‍പ്പെട്ട വനിതാ ലോറി ഡ്രൈവര്‍മാരുടെ പടമെടുത്ത എണ്‍പത് ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി വരുന്നു. കഴിഞ്ഞ ജൂണ്‍ 14 നാണ് സംഭവം. 21 വയസ്സുകാരിയായ ഒരു വനിതാ ലോറി ഡ്രൈവര്‍ ആക്‌സിഡന്റിനെ തുടര്‍ന്ന് വാഹനത്തിനുളളില്‍ കുടുങ്ങി. നാല് മണിക്കൂര്‍ കഠിന പ്രയത്‌നം നടത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്. രാവിലെ 6.20ന് ഉണ്ടായ ആക്‌സിഡന്റിനെ തുടര്‍ന്ന നീണ്ട പതിനൊന്ന് മണിക്കൂര്‍ റോഡിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഈ സമയത്ത് ഇതുവഴിയെത്തിയവരാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നോര്‍ത്താംപ്ടണ്‍ ഷെയറിലെ റോഡില്‍ പോലീസ് സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് രക്ഷാപ്രവര്‍ത്തനം ക്യാമറയിലാക്കിയ വിരുതന്‍മാര്‍ കുടുങ്ങിയത്. ഇവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഇതാദ്യമായാണ് റോഡ് അപകടങ്ങളുടെ ഫോട്ടോ എടുത്ത കുറ്റത്തിന് പോലീസ് ഡ്രൈവര്‍മാര്‍ക്കെതിരേ കേസ് എടുക്കുന്നത്.
വാഹനം ഓടിക്കുമ്പോള്‍ അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയില്‍ പെരുമാറിയ കുറ്റത്തിനാണ് ഇവര്‍ക്കെതിരേ നടപടിയെടുക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഫോട്ടോ എടുത്ത ഡ്രൈവര്‍മാരോട് വിശദീകരണം ചോദിച്ചുകൊണ്ട് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല