സ്വന്തം ലേഖകന്‍: പാര്‍ലമെന്റില്‍ ബ്രിട്ടീഷ് രാജ്ഞിയ്ക്കു മുമ്പില്‍ തലകുനിക്കാത്ത കോര്‍ബിന്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍. ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാനായി രാഞ്ജിയെത്തിയ വേളയിലായിരുന്നു കോര്‍ബിന്റെ തലയുയര്‍ത്തി നില്‍പ്പ്. സംഭവം അപ്പോള്‍ തന്നെ ചിത്രങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. രാജ്ഞി പാര്‍ലമെന്റിലേക്കു കടന്നയുടന്‍ സ്പീക്കറും മറ്റ് ഉദ്യോഗസ്ഥരും കോര്‍ബിനു സമീപത്തായുണ്ടായിരുന്ന കണ്‍സര്‍വേറ്റീവ് നേതാവ് തെരേസാ മെയുമെല്ലാം ബഹുമാന സൂചകമായി തലകുനിക്കുകയായിരുന്നു.
എന്നാല്‍ കോര്‍ബിനാകട്ടെ തലയുയര്‍ത്തി തന്നെ നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കോര്‍ബിന്റെ നടപടിയെ വിമര്‍ശിച്ച് വിവിധ ബ്രിട്ടീഷ് മാധ്യമങ്ങള്‍ രംഗത്തെത്തി. ദേശത്തിന് അപമാനമാണ് കോര്‍ബിന്റെ നില്‍പ്പ് എന്നാണ് എക്‌സ്പ്രസ് പത്രത്തിന്റെ വിശേണം. കോര്‍ബിന്റെ നടപടി രാജ്ഞിയെ അനാദരിക്കലാണ് എന്നാരോപിച്ച് കോര്‍ബിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരമൊരു തലകുനിക്കലിന്റെ ആവശ്യകത എന്താണെന്ന ചോദ്യവുമായി കോര്‍ബിന്‍ അനുകൂലികളും രംഗത്തെത്തി. അത്തരമൊരു പ്രോട്ട്രോക്കോള്‍ നിലവിലില്ല എന്ന് ചൂണ്ടിക്കായി ലേബര്‍ പാര്‍ട്ടിയും തങ്ങളുടെ നേതാവിനെ പിന്തുണച്ചു. എന്തായാലും തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷ മുന്നേറ്റത്തിലൂടെ മാധ്യമ ശ്രദ്ധയുടെ തിളക്കത്തില്‍ നില്ക്കുന്ന കോര്‍ബിനെ അടിക്കാന്‍ ഒരു വടി കിട്ടിയ സന്തോഷത്തിലാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല