സിറിയക് പി ജോസ്
കോര്‍ക്ക് സീറോ മലബാര്‍ സഭ 2015 മെയ് 31 ാം തിയതി പരിശുദ്ധ
കന്യകാമറിയത്തിന്റേയും മാര്‍ തോമാസ്ലീഹായുടേയു വിശുദ്ധ
അല്‍ഫോണ്‍സായുടേയും വിശുദ്ധ സെബസ്റ്റിയാനോസിന്റേയും സംയുക്ത തിരുനാള്‍
ആഘോഷപൂര്‍വം കൊണ്ടാടുന്നു. ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു
നടത്തുന്ന വ്യക്തികളെ പ്രസുദേന്തി ആയി വാഴിക്കുന്ന ശുശ്രൂഷ
ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക്
വില്‍ടണ്‍ സെന്റ് ജോസഫ് പള്ളിയില്‍വെച്ച് ആഘോഷമായ വിശുദ്ധ കുര്‍ബാന
ബഹുമാനപ്പെട്ട റവ ഫാ അക്വിനോ മാളിയേക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍
നടത്തപ്പെടുന്നു.
റവ. ഫാ. മാത്യു മേമന തിരുനാള്‍ സന്ദേശം നല്‍കുന്നതായിരിക്കും. വിശുദ്ധ
കുര്‍ബാനയ്ക്ക് ശേഷം നടത്തപ്പെടുന്ന പ്രദിക്ഷണത്തില്‍ റവ. ഫാ. പോള്‍
തെറ്റെയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
പെരുന്നാളിനോട് അനുബന്ധിച്ച് കഴുന്ന് എടുക്കുവാനുള്ള സൗകര്യം
ഉണ്ടായിരിക്കുന്നതാണ്. തിരുന്നാളിന് ശേഷം എസ്എംഎ പാരീഷ് ഹാളില്‍ വെച്ച്
സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കൈക്കാരന്മാരായ ജിനോ ജോസഫ്, അനില്‍ വര്‍ഗീസ്, ടോണി ജോസ് എന്നിവരുടെ
നേതൃത്വത്തില്‍ തിരുന്നാളിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു
വരുന്നു. ഇടവക തിരുന്നാളില്‍ സംബന്ധിച്ച് വിശുദ്ധരോട് മാധ്യസ്ഥം
അപേക്ഷിക്കുവാന്‍ ചാപ്ലിന്‍ ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലന്‍കാട്ടില്‍
എല്ലാവരെയും സാധരം ക്ഷണിച്ചു കൊള്ളുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല