1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2015


സിറിയക് പി ജോസ്

പരിശുദ്ധ കന്യാമറിയത്തിന്റേയും, മാര്‍തോമാശ്ലീഹായുടേയും, വിശുദ്ധ അല്‍ഫോണ്‍സായുടേയും, വിശുദ്ധ സെബാസ്റ്റ്യാനോസിന്റേയും സംയുക്ത തിരുനാള്‍ ഭക്തി
നിര്‍ഭരമായി ആഘോഷിച്ചു. തിരുനാള്‍ ദിനമായ മെയ് 31ആം തീയതി ഞായറാഴ്ച്ച
ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് വില്‍ട്ടണിലെ സെന്റ് ജോസഫ് പള്ളിയില്‍
വെച്ച് നടന്ന തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ഫാ. അക്വിനോ മാളിയേക്കല്‍ മുഖ്യ
കാര്‍മ്മികത്വം വഹിച്ചു. ഫാ. മാത്യൂ മേമന തിരുനാള്‍ സന്ദേശം നല്‍കി. തിരുനാള്‍
കുര്‍ബാനയ്ക്കും, ലദീഗിനും ശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍
എഴുന്നെള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരുന്നു.

പ്രദക്ഷിണത്തിന് ഫാ. പോള്‍ തെറ്റയില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മെയ് മാസ വണക്കത്തിന്റെ
സമാപന ശുശ്രൂഷകള്‍ക്ക് ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ നേതൃത്വം നല്‍കി.
തിരുനാള്‍ കുര്‍ബ്ബനയ്ക്ക് ശേഷം കഴുന്ന് എടുക്കുവാനുള്ള സൗകര്യവും
സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

തിരുനാളിന് പള്ളി കൈക്കാരന്‍മാരായ ജിനോ ജോസഫ്, അനില്‍ വര്‍ഗീസ്, ടോണി ജോസഫ്
എന്നിവര്‍ നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.