തന്റെ എ ലെവല്‍ എക്സാമിനിടയില്‍ ഒരു വലിയ ആഘാതം തന്നെയാണ് ജയരാജ് ചന്ദ്രനെ തേടിയെത്തിയത്. തിയോളജി പേപ്പര്‍ എഴുതിക്കൊണ്ടിരിക്കെ ജയരാജിന് അനുഭവപ്പെട്ട ഹൃദയാഘാതത്തെ തുടര്‍ന്നു പത്തു മിനോട്ടോളം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും റിസള്‍ട്ട് വന്നപ്പോള്‍ യൂണിവേഴ്സ്റ്റിയില്‍ ഉയര്‍ന്ന മാര്‍ക്ക് തന്നെയാണ് ഈ പതിനെട്ടുക്കാരന്‍ നേടിയിരിക്കുന്നത്. ഇതേപ്പറ്റി ജയരാജ് പറയുന്നു: “വെറും നാല് വരി മാത്രമായിരുന്നു നെഞ്ച് വേദന അനുഭവപ്പെടുന്നതിനു മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ടായിരുന്നത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നു പുറത്തു പോകട്ടെയെന്നു ഞാന്‍ ചോദിച്ചു. പക്ഷെ എനിക്ക് പുറത്തിറങ്ങാനായില്ല, എന്റെ കയ്യും കാലും മരവിച്ചു പോയിരുന്നു”
ഇതിനെ തുടര്‍ന്നു ഹൃദയത്തിനു തകരാറുള്ള ജയരാജിനെ എമര്‍ജന്‍സി സര്‍ജറിക്ക് വിധേയനാക്കി. തന്റെ തിയോളജി പേപ്പറിന്റെ രണ്ടാം പേപ്പര്‍ മുഴുവനാക്കാന്‍ ജയരാജിനായില്ല, എന്നിരിക്കിലും എഎസ് ലെവലില്‍ എ ഗ്രേഡ് നേടിയിട്ടുള്ളതിനാല്‍ ജയരാജ് എല്ലാ വിഷയത്തിലും പാസായിട്ടുണ്ട്. ക്ലാസിക്കല്‍ സിവിലൈസേഷനില്‍ നേടിയ എയും മാത്ത്സില്‍ നേടിയ ബിയും മതിയാകും തന്റെ ആഗ്രഹം പോലെ ആസ്ത്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയില്‍ പോളിട്ടിക്സില്‍ പഠനം നടാത്താന്‍ ജയരാജിന്.
മലേഷ്യയില്‍ ജനിച്ച തമിഴ് വംശജനായ ജയരാജ്, കേംബ്രിഡ്ജ് ലെയ്സ് സ്കൂളിലാണ് പഠിച്ചത്. തനിക്കു ആവശ്യമുള്ള മാര്‍ക്ക് ലഭിച്ചതിനാല്‍ വളരെയധികം സന്തോഷമുണ്ടെന്നും ജയരാജ് പറഞ്ഞു. ജനന സമയത്ത് തന്നെ ജയരാജിന്റെ ഹൃദയ വാള്‍വില്‍ തകരാര്‍ ഉണ്ടായിരുന്നു, ഇതുമൂലം രക്തം ശരീരം മുഴുവന്‍ സഞ്ചരിക്കാതെ നേരെ ഹൃദയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. കേംബ്രിഡ്ജിലെ പാപ്വെര്‍ത്ത് ഹോസ്പിറ്റലില്‍ വാല്‍വ് മാറ്റിവയ്ക്കല്‍ സര്‍ജറിക്ക് വിധേയനായതിനെ തുടര്‍ന്ന് എട്ട് ഇഞ്ച് നീളമുള്ള പാടാണ് ജയരാജിന്റെ നെഞ്ചില്‍ ഉണ്ടായിട്ടുള്ളത്.
കാര്‍ഡിയാക് ഉണ്ടാകുന്നത് വരെ ആരോഗ്യത്തില്‍ മറ്റൊരു തകാരാരും ഇല്ലാതിരുന്ന ജയരാജിനോടു ഡോക്റ്റര്‍ പറഞ്ഞത് അമിതമായുണ്ടായ സമ്മര്‍ദ്ദമാണ് പെട്ടെന്നുണ്ടായ അറ്റാക്കിനു കാരണമെന്നാണ്. തിയോളജി തനിക്കേറെ ബുദ്ധിമുട്ടുള്ള പേപ്പര്‍ ആയതിനാല്‍ ജയരാജ് ഇത് സമ്മതിക്കുന്നുമുണ്ട്. അതേസമയം യുകെയില്‍ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരുടെ എണ്ണത്തില്‍ റിക്കോര്ഡ് വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വെച്ച് നോക്കുമ്പോള്‍ എലൈറ്റ് ഗ്രേഡ് നേടിയവര്‍ക്ക് പോലും ബ്രിട്ടനില്‍ യൂണിവേഴ്സിറ്റി അഡ്മിഷന്‍ കിട്ടാക്കനിയാകുമെന്നു ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല