സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ഭീതി നിലനില്‍ക്കെ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിച്ച് ചൈനയിലെ സര്‍വ്വകലാശാലകള്‍. കേരളത്തില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. ഫെബ്രുവരി 24നകം സര്‍വ്വകലാശാലകളിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ചിട്ടും സര്‍വ്വകലാശാലകള്‍ ഉടന്‍ തിരിച്ചെത്തണമെന്ന നിലപാട് മാറ്റുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ചൈനയില്‍ ഇതുവരെ 490 പേര്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച്ച മാത്രം 66 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്.
സംസ്ഥാനത്ത് മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്. പുതിയ കേസുകളൊന്നും സംസ്ഥാനത്ത് പോസീറ്റീവായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചൊവ്വാഴ്ച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല