1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2020

സ്വന്തം ലേഖകൻ: പ്രവാസി മടക്കത്തിനുള്ള ചാർട്ടേഡ് വിമാനങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിലും കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കൊവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിൻവലിച്ചു.

മടങ്ങുന്ന എല്ലാവരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണമെന്നും കൂടെക്കൂടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണമെന്നും മാത്രമേ നിഷ്കർഷിച്ചിട്ടുള്ളൂ. അതേ സമയം സൗദി, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നു വരുന്നവർ പിപിഇ കിറ്റ് ധരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നോർക്ക് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവനാണ് കേന്ദ്രവിദേശ കാര്യ സെക്രട്ടറിക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തി കത്ത് അയച്ചിരിക്കുന്നത്.

മുൻ ഉത്തരവിൽ 72 മണിക്കൂർ സമയപരിധിയിലുള്ള കൊവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന് നിഷ്കർഷിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് സാക്ഷ്യപത്രം ഇല്ലാത്തവരെല്ലാം വന്നിറങ്ങുന്ന വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റിനു വിധേയരാകണം എന്നും നിർദ്ദേശിച്ചിരുന്നു. യുഎഇയിൽ നിന്നു റാപ്പിഡ് ടെസ്റ്റ് നടത്തി വന്നിറങ്ങുന്ന പ്രവാസികൾ വീണ്ടും റാപ്പിഡ് ടെസ്റ്റിന് വിധേയരാകണോ എന്നതിനും വ്യക്തതയില്ലായിരുന്നു.

കേരളത്തിലേക്ക് മടങ്ങുന്ന എല്ലാവരും https://covid19jagratha.kerala.nic.in എന്ന സൈറ്റിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

സൌദി

പിപിഇ കിറ്റ്, ഫെയ്സ് ഷീൽഡ്, എൻ95 മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം.

കുവൈത്ത്

പിപിഇ കിറ്റ്, ഫെയ്സ് ഷീൽഡ്, എൻ95 മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം.

ഖത്തർ

ഇഹ്തെറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് നിർബന്ധം; ഫെയ്സ് ഷീൽഡ്, എൻ95 മാസ്ക്, ഗ്ലൌസ് എന്നിവ ധരിക്കണം. അണുനാശിനി ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം.

ഒമാൻ

ഫെയ്സ് ഷീൽഡ്, എൻ95 മാസ്ക്, ഗ്ലൌസ് എന്നിവ ധരിക്കണം. അണുനാശിനി ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം.

ബഹ്റൈൻ

ഫെയ്സ് ഷീൽഡ്, എൻ95 മാസ്ക്, ഗ്ലൌസ് എന്നിവ ധരിക്കണം. അണുനാശിനി ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.