സ്വന്തം ലേഖകൻ: ടോയ്ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കൊറോണ വൈറസ് പടരാൻ സാധ്യതയെന്ന് റിപ്പോർട്ട്. ചൈനയിലെ യാങ്സോഹു യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഈ പഠന റിപ്പോർട്ട് ഫിസിക്സ് ഓഫ് ഫ്ലൂയിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഉള്ളത്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊറോണ ബാധിതനായ ഒരാളുടെ വിസർജ്യത്തിൽ വൈറസ് സാന്നിധ്യം ഉണ്ടെന്നും അവർ ടോയ്ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കൊറോണ വൈറസ് പടരാൻ സാധ്യത ഉണ്ടെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൊറോണ രോഗി ഉപയോഗിച്ച ടോയ്ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും പുറത്തേക്ക് തെറിക്കുക.
മനുഷ്യർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഇവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെന്നും മറ്റൊരാൾ ഈ ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ വൈറസ് കണങ്ങൾ അയാളുടെ ശരീരത്തിൽ പ്രവേശിക്കാനും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് ഗവേഷകരുടെ നിർദ്ദേശം എന്തെന്നാൽ ടോയ്ലറ്റ് അടച്ചതിന് ശേഷം മാത്രം ഫ്ളഷ് ചെയ്യണം എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല