സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ വിമാനം റദ്ദാക്കൽ മൂലം ഇന്ത്യയിൽ നിന്ന് മടങ്ങി പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് എൻആർഐ പദവി നഷ്ടമാകില്ല. ധനകാര്യ ന്ത്രാലയത്തിന്റെതാണ് തിരുമാനം.
മാർച്ച് 22 ന് മുൻപ് രാജ്യത്ത് എത്തിവരുടെ എൻആഐ പദവിയാണ് നഷ്ടമാകാത്തത്. പതിവർഷം 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങിയാൽ എൻആർഐ പദവി പോകും എന്നതാണ് നിലവിലുള്ള വ്യവസ്ഥ. ഇതിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്. നികുതി ആനുകൂല്യങ്ങളും നിഷേധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്നും നിരവധി പ്രവാസികൾ രാജ്യത്തേക്ക് മടങ്ങിയെത്തും. ഗൾഫ് നാടുകൾക്ക് പുറമേ അമേരിയ്ക്ക, ബ്രിട്ടൻ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾ എത്തുക. അമേരിക്കയിൽ നിന്നുള്ള വിമാനം മുംബൈയിലും തുടർന്ന് ചെന്നൈയിലും ആണ് എത്തുക. ഇംഗ്ലണ്ടിൽ നിന്നുള്ള വിമാനം ഹൈദരാബാദിൽ എത്തും. ഫിലിപ്പൈൻസിൽ നിന്നുള്ള മുംബൈയിൽ ആണ് ഇറങ്ങുന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ ഇന്ന് കൊച്ചിയിലെത്തും. മസ്‌ക്കറ്റ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വിമാനങ്ങളാണ് കൊച്ചിയിലെത്തുന്നത്. കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്കും സൗദിയിൽ നിന്ന് ഡൽഹിയിലേക്കും, യുഎഇയിൽ നിന്ന് ഉത്തർപ്രദേശിലെ ബബത്പൂരിലേക്കും ഇന്ന് വിമാന സർവീസുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല