
സ്വന്തം ലേഖകൻ: ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ്‌ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സിഇഒ അറിയിച്ചു. കാലാവധി കഴിയാത്ത വീസ, പാസ്പോർട്ട് ഉള്ളവർക്കും ലോക്‌ഡൗൺ പ്രഖ്യാപിച്ചശേഷം വീസ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്.
ടിക്കറ്റിന്റെ പകർപ്പ് ഇല്ലെന്ന കാരണത്താൽ അപേക്ഷ നിരസിക്കില്ല. മേയ് 5 വരെ അപേക്ഷ സ്വീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല