സ്വന്തം ലേഖകൻ: ഇറ്റലിയിലെ 2 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞും തർലൻഡ്സിലെ 107 വയസ്സുള്ള അമ്മൂമ്മയും കോവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് രോഗിയായിരുന്നു ബാരി എന്ന തെക്കൻ നഗരത്തിലെ രണ്ടുമാസക്കാരി.
കടുത്ത പനിയുമായി അമ്മയ്ക്കൊപ്പം മാർച്ച് 18 മുതൽ ആശുപത്രി വാസം. അമ്മയ്ക്ക് ന്യുമോണിയയും ബാധിച്ചിരുന്നു. ഇരുവരും വീട്ടിലേക്കു മടങ്ങി.
കോവിഡിനെ അതിജീവിച്ച ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയാണ് നെതർലൻഡ്സിലെ കൊർണേലിയ റാസ് എന്നു കരുതപ്പെടുന്നു. മാർച്ച് 17ന് 107 –ാം പിറന്നാളിനു പിറ്റേന്നാണ് ആശുപത്രിയിലായത്. ഹുറെ–ഓവർഫ്ലാക്കെ എന്ന ദ്വീപിലെ നഴ്സിങ് ഹോമിൽ 40 കോവിഡ് രോഗികളിൽ 12 പേർ മരിച്ചു.
എന്നാൽ കൊർണേലിയ അതിജീവിച്ചു. ഇറ്റലിയിൽ 104 വയസ്സുള്ള അദ സനൂസയും ആശുപത്രി വിട്ടു. ഏതു ദുരിതകാലത്തുനിന്നും തിരികെക്കയറാമെന്ന നമ്മുടെയെല്ലാം പ്രതീക്ഷകൾക്ക് കരുത്തുപകരുകയാണ് ഈ രണ്ട് വാർത്തകളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല