സ്വന്തം ലേഖകൻ: സൗദിയിൽ നിന്ന് വന്ദേഭാരത് മിഷൻ നാലാം ഘട്ടം വിമാനങ്ങൾ പ്രഖ്യാപിച്ചു. ജിദ്ദയിൽ നിന്നും ദമാമിൽ നിന്നും കേരളത്തിലേക്ക് 12 വിമാനങ്ങൾ ആണു പട്ടികയിലുള്ളത്. ഈ ഷെഡ്യൂളിൽ റിയാദിൽ നിന്നു വിമാനങ്ങൾ ഇല്ല. ജൂലൈ 15 മുതൽ ഓഗസ്റ്റ് 01 വരെയുള്ള ദിവസങ്ങളിൽ ആകെ 36 സർവീസുകളാണ് പുതിയ പ്രഖ്യാപനത്തിൽ ഇന്ത്യയിലേക്കുള്ളത്.
എല്ലാ വിമാനങ്ങളും എയർ ഇന്ത്യയുടേതാണ്. ദമാമിൽ നിന്ന് ജൂലൈ 18, 22, 26 തിയ്യതികളിൽ തിരുവനന്തപുരത്തേക്കും, 16, 20,24, തിയ്യതികളിൽ കൊച്ചിയിലേക്കും, 17, 21, 25 തിയ്യതികളിൽ കോഴിക്കോട്ടേക്കും, 19, 23,27 തീയതികളിൽ കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ.
ജിദ്ദയിൽ നിന്ന് ജൂലൈ 17, 21, 25 തിരുവനന്തപുരം, 19, 23, 27 തീയതികളിൽ കൊച്ചി, 18, 22, 26 കോഴിക്കോട്, 16, 20, 24 കണ്ണൂർ എന്നിവിടങ്ങളിലേക്കുമാണ് സർവീസുകൾ. മറ്റുവിമാനങ്ങൾ ലക്നൗ, ഡൽഹി, ട്രിച്ചി, വിജയവാഡ, ഹൈദരാബാദ്, ഗയ, എന്നിവിടങ്ങളിലേക്കാണ്.
റിയാദിൽ നിന്നുള്ള സർവിസുകളുടെ ഷെഡ്യൂൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. നാലാം ഘട്ട സർവിസുകളുടെ വിശദവിവരങ്ങൾ താഴെ:
ജൂലൈ 15: ദമ്മാം – ഡൽഹി
ജൂലൈ 15: ജിദ്ദ – ഡൽഹി – ലക്‌നൗ
ജൂലൈ 16: ദമ്മാം – കൊച്ചി
ജൂലൈ 16: ജിദ്ദ – കണ്ണൂർ
ജൂലൈ 17: ദമ്മാം – കോഴിക്കോട്
ജൂലൈ 17: ജിദ്ദ – തിരുവനന്തപുരം
ജൂലൈ 18: ദമ്മാം – തിരുവനന്തപുരം
ജൂലൈ 18: ജിദ്ദ – കോഴിക്കോട്
ജൂലൈ 19: ദമ്മാം – കണ്ണൂർ
ജൂലൈ 19: ജിദ്ദ – കൊച്ചി
ജൂലൈ 20: ദമ്മാം – കൊച്ചി
ജൂലൈ 20: ജിദ്ദ – കണ്ണൂർ
ജൂലൈ 21: ദമ്മാം – കോഴിക്കോട്
ജൂലൈ 21: ജിദ്ദ – തിരുവനന്തപുരം
ജൂലൈ 22: ദമ്മാം – തിരുവനന്തപുരം
ജൂലൈ 22: ജിദ്ദ – കോഴിക്കോട്
ജൂലൈ 23: ദമ്മാം – കണ്ണൂർ
ജൂലൈ 23: ജിദ്ദ – കൊച്ചി
ജൂലൈ 24: ദമ്മാം – കൊച്ചി
ജൂലൈ 24: ജിദ്ദ – കണ്ണൂർ
ജൂലൈ 25: ദമ്മാം – കോഴിക്കോട്
ജൂലൈ 25: ജിദ്ദ – തിരുവനന്തപുരം
ജൂലൈ 26: ദമ്മാം – തിരുവനന്തപുരം
ജൂലൈ 26: ജിദ്ദ – കോഴിക്കോട്
ജൂലൈ 27: ദമ്മാം – കണ്ണൂർ
ജൂലൈ 27: ജിദ്ദ – കൊച്ചി
ജൂലൈ 28: ദമ്മാം – ട്രിച്ചി
ജൂലൈ 28: ജിദ്ദ – വിജയവാഡ
ജൂലൈ 29: ജിദ്ദ – ട്രിച്ചി
ജൂലൈ 29: ദമ്മാം – വിജയവാഡ
ജൂലൈ 30: ദമ്മാം – ഹൈദരാബാദ്
ജൂലൈ 30: ജിദ്ദ – ഡൽഹി – ഗയ
ജൂലൈ 31: ജിദ്ദ – ഹൈദരാബാദ്
ജൂലൈ 31: ദമ്മാം – ഡൽഹി – ഗയ
ആഗസ്റ്റ് 01: ദമ്മാം – ലക്‌നൗ
ആഗസ്റ്റ് 01: ജിദ്ദ – ഡൽഹി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല