സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയില്‍ നിന്നും പതുക്കെ കരകയറുന്ന യു.എ.ഇയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും തൊഴിസവസരങ്ങള്‍ തുറന്നിടുന്നു. യു.എ.ഇ ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും ജീവനക്കാരെ എടുക്കുന്നു എന്നാണ് കഴിഞ്ഞയാഴ്ച പ്രൊഫഷണലുകള്‍ക്കുള്ള വെബ്‌സൈറ്റ് ആയ ലിങ്ക്ഡ് ഇന്‍ അറിയിച്ചത്.
എന്നാല്‍ കൊവിഡിനു മുമ്പുണ്ടായിരുന്ന ശമ്പള വ്യവസ്ഥയോ തൊഴില്‍ സാഹചര്യമോ അല്ല നിലവില്‍ കമ്പനികള്‍ നല്‍കുന്നത്.
കൊവിഡിനു മുമ്പത്തേക്കാള്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവ് ശമ്പള നിരക്കാണ് നിലവില്‍ കമ്പനികള്‍ പുതിയ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. പല കമ്പനികളിലെയും പ്രവൃത്തി ദിവസങ്ങളുടെ എണ്ണം നാല് ദിവസമായി വെട്ടിക്കുറച്ചിട്ടുണ്ട്. നിലവിലുള്ള ജീവനക്കാരുടെ ശമ്പളത്തിലെ ഇടിവ് താല്‍ക്കാലികമാണ്. എന്നാല്‍ ഇതേ ജോലിയിലേക്ക് കയറുന്ന പുതിയ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളമാണ് കമ്പനികള്‍ നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
“നല്ല വാര്‍ത്തയെന്തെന്നാല്‍ ബിസിനസ് ഓര്‍ഗനൈസേഷനുകള്‍ പ്രവൃത്തിയിലേക്ക് തിരിച്ചു വരുന്നതിനനുസരിച്ച് പുതുതായി ജോലിക്കെടുക്കല്‍ പതിയെ ഉയര്‍ന്നു വരുന്നുണ്ട്. നിലവിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 3 മുതല്‍ 4 മാസം വരെയുള്ള താല്‍ക്കാലിക ഇടിവ് ഭൂരിഭാഗം കമ്പനികളിലും ഓഗസ്റ്റ്, സെപ്റ്റംബര്‍ അവസാനത്തോടെ പരിഹരിക്കപ്പെടും. പുതുതായി വരുന്നവര്‍ക്കായി ഞങ്ങള്‍ മുന്‍കൂട്ടി കാണുന്ന ശരാശരി ഇടിവ് ഇവരുടെ ഒപ്പം ഒരേ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ 15-20 ശതമാനം വരെ കുറവാണ്,” യു.എ.ഇ യിലെ കോണ്‍ ഫെറി കമ്പനിയുടെ റീജിയണല്‍ ഡയറക്ടര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.
ഒപ്പം തൊഴില്‍ സാഹചര്യം മാറുന്നതിനാല്‍ പഴയ ജീവനക്കാരില്‍ നിന്നുള്ള അതേ ആവശ്യം ഇപ്പോള്‍ വേണ്ടെന്നും മെച്ചപ്പെട്ട കഴിവുള്ളവരെയാണ് നിലവില്‍ തേടുന്നതെന്നും ഇദ്ദേഹം പറഞ്ഞു. കമ്പനികള്‍ ഡിജിറ്റല്‍ സാധ്യതകളും തേടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല