സ്വന്തം ലേഖകന്‍: ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിനു ശേഷം അമേരിക്കന്‍ സഞ്ചാരി സ്‌കോട്ട് കെല്ലിയും റഷ്യന്‍ സഞ്ചാരി മിഖായേല്‍ കോര്‍ണിങ്കോയും തിരിച്ചെത്തിയപ്പോള്‍. ഇത്രനാളും എവിടെയായിരുന്നു എന്ന പരിചയക്കാരുടേയും ബന്ധുക്കളുടേയും സ്ഥിരം ചോദ്യത്തിന് കെല്ലിക്കും കോര്‍ണീങ്കോക്കും ഒന്നു ബഹിരാകാശം വരെ പോയെന്ന രസികന്‍ ഉത്തരമാണ് പറയാനുള്ളത്.
ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് താമസിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ എന്ന നേട്ടവും ഇതോടെ കെല്ലി സ്വന്തമാക്കി. ഏകദേശം 340 ദിവസത്തോളമാണ് അവര്‍ ബഹിരാകാശത്ത് ജീവിച്ചത്. കസാക്കിസ്താനിലെ കേന്ദ്രത്തിലാണ് സ്‌കോട്ട് കെല്ലിയും സംഘവും ഇറങ്ങിയത്. അന്താരാഷ്ര്ട ബഹിരാകാശ നിലയത്തില്‍ അഞ്ച് മാസത്തോളം താമസിച്ച സെര്‍ജി വോള്‍ക്കോവും ഉണ്ടായിരുന്നു ഒപ്പം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 നാണ് ഇവര്‍ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. കെല്ലി ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് നിരവധി ചിത്രങ്ങള്‍ അയച്ചിരുന്നു. മാത്രമല്ല ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഭൂമിയിലുള്ളവരുമായി സംവദിക്കുകയും ചെയ്തു.
അന്താരാഷ്ര്ട ബഹിരാകാശ നിലയത്തില്‍ വെച്ച് മാധ്യമങ്ങളുമായും സ്‌പേസ് സെന്ററുമായും ഇടയ്ക്കിടെ കെല്ലി ബന്ധപ്പെട്ടിരുന്നു. ബഹിരാകാശത്ത് ഭാരമില്ലായ്മ, ഏകാന്തത റേഡിയേഷന്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു കെല്ലിയും സംഘവും പഠനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല