ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ, വിറ്റ്ചർച്ച് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിട്ടൻ ക്ലബ്ബിന്റെ ഏഴാം വാർഷികാഘോഷങ്ങൾ മാർച്ച് 9, ശനിയാഴ്ച ബ്രിസ്റ്റളിൽ നടക്കും. സന്നദ്ധ സേവന രംഗത്തും, ഭാരതീയ കലാ സാംസ്‌കാരിക പൈതൃകകലകളെ ഇംഗ്ലണ്ടിൽ അവതരിപ്പിക്കാനും എന്നും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് കോസ്മോപൊലിട്ടൻ ക്ലബ്ബ് ബ്രിസ്റ്റൾ.
വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങ് ആരംഭിക്കുന്നത് പ്രശസ്ത നർത്തകിയും,നൃത്താധ്യാപികയുമായ ശ്രീമതി അപർണ പവിത്രൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തോട് കൂടിയാണ്.
മലയാള ചലച്ചിത്ര ഗാനശാഖക്ക് നിരവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച സംഗീത സംവിധായകൻ ശ്രീ കെ ജെ ജോയിക്ക് ആദരം അർപ്പിച്ച് “നൊസ്റ്റാൾജിയ “
എന്ന പ്രത്യേക സംഗീത സന്ധ്യയും അരങ്ങേറും. പ്രശസ്ത ഗായകർ ഈ ചടങ്ങിൽ ഗാനർച്ചന ആലപിക്കും. ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും ചടങ്ങുകൾക്ക് ശേഷം നടക്കുന്നതാണ് .
പ്രവേശനം ക്ലബ്ബ് അംഗങ്ങൾക്കും, ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രം.
കൂടുതൽ വിവരങ്ങൾക്ക് :07754724879 (വാട്സ്ആപ്പ് )
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല