കുട്ടികള്‍ നമുക്ക് വിലമതിക്കാനാകാത്തതു തന്നെ എന്നാല്‍ കുട്ടികളെ വളര്‍ത്തി കൊണ്ട് വരുന്ന ചിലവ് ബ്രിട്ടണില്‍ ഈയിടെ കൂടിയിട്ടുണ്ടെന്ന് എല്ലാ മാതാപിതാക്കള്‍ക്കും അറിയാം. കൃത്യമായി പറഞ്ഞാല്‍ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ 55 ശതമാനം ഈ ചിലവില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ ജനിച്ചു വീഴുന്നത് മുതല്‍ വീട് വിട്ടു പോകുന്നത് വരെ 218,000 പൌണ്ട് ഭക്ഷണത്തിനായും 140398 പൌണ്ട് വസ്ത്രത്തിനും വിദ്യാഭ്യാസത്തിനായും ശരാശരി ചിലവഴിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പറയുന്നത് ഒരു കുട്ടിക്ക് ഒരു ദിവസം 28.44 പൌണ്ട് ചിലവാകുന്നു എന്നാണു അങ്ങനെയെങ്കില്‍ വര്‍ഷത്തില്‍ 10382 പൌണ്ടും വരും.
വിദ്യാഭ്യാസത്തിനാണ് ഏറ്റവും അധികം ചിലവ് വരുന്നത്. 133.879 പൌണ്ടാണ് ഇതിനായി ചിലവാകുന്നത്. ഇത് 2003 ലെ കണക്ക് വെച്ച് നോക്കുമ്പോള്‍ അന്നത്തെ ചിലവിനെക്കാള്‍ 120 ശതമാനം അധികമാണ്. ഇതോടൊപ്പം കുട്ടികളുടെ സംരക്ഷണം, വളര്ത്തല്‍ എന്നിവ 57 ശതമാനം അധികമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പ്രാഥമികമായ ഈ ആവശ്യങ്ങളെക്കാള്‍ കായികം, ഹോബികള്‍, പോക്കറ്റ് മണി എന്നിവക്കായും ഭീമമായ സംഖ്യയാണ് മാതാപിതാക്കളില്‍ നിന്നും പോകുന്നത്. ഹോബികള്‍ 9248 പൌണ്ടും, 7000 പൌണ്ട് പുറത്തു പോകുന്നതിനും പോക്കറ്റ് മണി 4500 പൌണ്ടും ശരാശരി വരുന്നുണ്ട്.
ഇപ്പോഴുള്ള കണക്കനുസരിച്ച് കുട്ടികളെ വളര്‍ത്തുവാന്‍ 202383പൌണ്ട് ചിലവ് കുറഞ്ഞ ഇടങ്ങളിലും ലണ്ടനില്‍ 239535പൌണ്ടും വരുന്നുണ്ട്. എന്നാല്‍ ഈ അടുത്ത് സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയാല്‍ ചില മാതാപിതാകളെങ്കിലും ചിലവ് കുറയ്ക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനാല്‍ 5 ശതമാനം ചിലവ് കുറഞ്ഞതായി കാണാം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.3 ശതമാനം മാതാപിതാക്കള്‍ ചിലവാക്കുന്നുണ്ട്.
പക്ഷെ ഇപ്പോള്‍ 2000 മാതാപിതാക്കളില്‍ നടത്തിയ ഒരു സര്‍വേയുടെ ഫലമായി ചിലവ് കുറക്കുന്നതിനായി കുറഞ്ഞ വിലയുള്ള വസ്ത്രങ്ങള്‍ 67 ശതമാനം ആളുകളും വാങ്ങും എന്നും 18 ശതമാനം പേര്‍ മക്കള്‍ക്ക് നല്‍കുന്ന പോക്കറ്റ് മണിയുടെ തുക കുറയ്ക്കും എന്നും കണ്ടെത്തി. കുട്ടി ജനിച്ച ആദ്യത്തെ അഞ്ചു വര്‍ഷമാണ് ഏറ്റവും ചിലവ് കൂടിയ സമയം. അപ്പോള്‍ ഉള്ള ചിലവ് 66823പൌണ്ടാണ്. കോളേജ് സമയത്തെ ചിലവ് 52753 പൌണ്ടും. അഞ്ചു മുതല്‍ പത്തു വയസുവരെയുള്ള ചിലവ് 46073 പൌണ്ടും.
നിലവില്‍ കുട്ടികള്‍ക്കായി ചിലവഴിക്കേണ്ടി വരുന്ന പണത്തിന്റെ കണക്കുകള്‍ ചുവടെ
വിദ്യാഭാസം: 71,780 പൌണ്ട് , 5.1 ശതമാനം വര്‍ദ്ധനവ് (പ്രൈവറ്റ് സ്കൂള്‍ ചിലവ ഇല്ലാതെ)
ശിശുപാലനം: 62,099 പൌണ്ട് , 2.7 ശതമാനം വര്‍ദ്ധനവ്
ഭക്ഷണം: 18,667 പൌണ്ട്, 4 ശതമാനം വര്‍ദ്ധനവ്
വസ്ത്രം: 10,781 പൌണ്ട്, 3.7 ശതമാനം വര്‍ദ്ധനവ്
ഒഴിവ്വേളകള്‍: 15,532 പൌണ്ട്, 1.6 ശതമാനം വര്‍ദ്ധനവ്
ഹോബീസ് അല്ലെങ്കില്‍ കളിപ്പാട്ടങ്ങള്‍: 9,248 പൌണ്ട്, -4.6 ശതമാനം വര്‍ദ്ധനവ്
വിശ്രമം: 7,303 പൌണ്ട്, -0.6 ശതമാനം വര്‍ദ്ധനവ്
പോക്കറ്റ് മണി: 4,337 പൌണ്ട്, 4.8 ശതമാനം വര്‍ദ്ധനവ്
ഉപകരണങ്ങള്‍: 3,373 പൌണ്ട്, 2.5 ശതമാനം വര്‍ദ്ധനവ്
പേഴ്സണല്‍ കെയര്‍: 1,143 പൌണ്ട്, ശതമാനം വര്‍ദ്ധനവ്
മറ്റുള്ളവ: 13,761 പൌണ്ട്, 4.8 ശതമാനം വര്‍ദ്ധനവ്
ആകെ ചിലവ്: 218,024 പൌണ്ട്, 3.3 ശതമാനം വര്‍ദ്ധനവ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല