1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2011

ബ്രിട്ടിനിലെ ഉന്നതാധികാര കോടതികളില്‍ വിദേശികള്‍ക്കായി നില്‍ക്കുന്ന പരിഭാഷകര്‍ക്ക് ഒരു വര്‍ഷം 25 മില്ല്യണ്‍ യൂറോ ലഭിക്കുന്നതായി വിവരങ്ങള്‍, ഫ്രീഡംഓഫ് ഇന്‍ഫര്‍മേഷന്‍ വഴിയായി നടത്തിയ അന്വേഷണത്തിലാണീ കണ്ടെത്തല്‍. ലണ്ടന്‍ റയറ്റില്‍ പങ്കെടുത്ത ഏഴില്‍ ഒരാള്‍ വിദേശിയായിരുന്നുവെന്നും ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ വഴി നല്‍കിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

വിവിധ വകുപ്പുകളിലായി നീതിന്യായ മന്ത്രാലയം ഒരു വര്‍ഷം 60മില്ല്യണ്‍ യൂറോയാണ് വിവര്‍ത്തകര്‍ക്കായി ചിലവാക്കുന്നത്. മാഞ്ചസ്റ്റര്‍ ഫേം അപ്ലൈഡ് ലാംഗേജ് സൊലൂഷന്‍സിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക്് വിവര്‍ത്തകരെ നല്‍കുന്നതിന് 18 മില്ല്യണ്‍ യൂറോയാണ് നല്‍കുന്നതിനുദ്ദേശിക്കുന്നത്.

എന്നാല്‍ വിവര്‍ത്തകരായി വരുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റിന് അനുയോജ്യരായവരാണോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. നിയമ വകുപ്പ് സെക്രട്ടറിയായ കെന്നത് ക്ലര്‍ക്ക്് പുതിയതായി എടുത്ത ഈ തീരുമാനത്തെ പിന്താങ്ങുന്നുണ്ടെങ്കിലും വിവര്‍ത്തന മേഖലയില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള പല വിവര്‍ത്തകരും ഈ തീരുമാനത്തെ എതിര്‍ക്കുന്നവരാണ്.

പോലീസ് ഉദ്യോഗസ്ഥനായ റോബ് ടാബെര്‍ണറുടെ അഭിപ്രായത്തില്‍ നിയമ കാര്യങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതിന് വളരെയധികം അറിവ് ആവശ്യമാണ്. നിയമത്തിലെ പ്രത്യേക പദപ്രയോഗങ്ങളെക്കുറിച്ച് അറിവുള്ള ആളായിരിക്കണം വിവര്‍ത്തകന്‍. അങ്ങനെയല്ലാത്ത ആളാണ് വിവര്‍ത്തകനായി വരുന്നതെന്നതെങ്കില്‍ അത് നിയമ വ്യവസ്ഥയില്‍ ധാരാണം പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും പറയുന്നു.

ഇപ്പോള്‍ ബ്രിട്ടനില്‍ ഒരു വിവര്‍ത്തകന് ആദ്യത്തെ മൂന്നു മണിക്കൂറുകള്‍ക്ക് 85 യൂറോയും പിന്നീട് വരുന്ന ഓരോ 15 മിനിറ്റിനും 7.50യൂറോയുമാണ് പ്രതിഫലം. നീതിന്യായ വകുപ്പിലെ സ്‌പോക്‌സ് മെന്നിന്റെ അഭിപ്രായത്തില്‍ വിവര്‍ത്തകര്‍ക്ക്് നല്‍കുന്ന തുക പ്രതിവര്‍ഷം 18 മില്ല്യണ്‍ യൂറോയായി കുറയ്്ക്കുന്നതിനും വിവര്‍ത്തന മേഖലയില്‍ പരിചയസമ്പന്നരായവരെ കൊണ്ടു വരുന്നതിനുമാണുദ്ദേശിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.