ഒന്‍പതു മലയാളികള്‍ അടക്കം 4229 പേര്‍ സഞ്ചരിച്ച ആഡംബരക്കപ്പല്‍ കടലിലെ പാറക്കെട്ടില്‍ ഇടിച്ചു ചരിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു മരണം. പാതി മുങ്ങിയ കപ്പലില്‍ ആളുകള്‍ കുടുങ്ങിപ്പോയതിനാലാണ് മരണം സംഭവിച്ചത്. ഇതിലെ മലയാളികളായ ജീവനക്കാരെല്ലാം രക്ഷപ്പെട്ടു. ഇറ്റലിയിലെ റോമില്‍ നിന്നും സവോനയിലേക്ക് പോകുകയായിരുന്ന കോസ്റ്റ കോണ്‍കോഡിയ എന്ന ആഡംബരകപ്പലിനാണ് അപകടം സംഭവിച്ചത്.
സംഭവത്തില്‍ എഴുപതോളം യാത്രക്കാരെ കാണാതായിട്ടുണ്ട്. എല്ലാവരുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും പോലീസിനു കീഴടങ്ങി. പാതി മുങ്ങിയ കപ്പലില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനു സാധ്യതയുണ്ടെന്ന് ആളുകള്‍. നാലായിരത്തോളം പേരെയാണ് ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ചരിഞ്ഞ കപ്പലില്‍ നിന്നും ഒഴിപ്പിച്ചത്. മരിച്ച മൂന്ന് പേരും യൂറോപ്യന്‍കാരാണ്. മുംബൈ മലയാളി രേഷ്മ ഉള്‍പെടെ മുന്നൂറോളം ഇന്ത്യക്കാര്‍ ജീവനക്കാരായി ഉണ്ടായിരുന്നു. ഇവരില്‍ ആര്‍ക്കും അപകടം പറ്റിയതായി വിവരം ലഭിച്ചിട്ടില്ല.
രണ്ടു ഫ്രഞ്ച് യാത്രക്കാരും ഒരു പെറു ജീവനക്കാരനുമാണ് മരണപ്പെട്ടത്. മുപ്പത്തി ഏഴോളം ബ്രിട്ടന്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നു. കടല്വേല്ലതിന്റെ തണുപ്പ് തട്ടി ഹൃദയാഘാതത്താല്‍ ആണ് ഒരാള്‍ മരിച്ചത്. ഒന്‍പതു യാത്രികര്‍ മരിച്ചതായി സ്ഥിതീകരിക്കപെടാത്ത വാര്‍ത്തയുണ്ട്. അപകടമുണ്ടായ ഉടന്‍ വെള്ളത്തിലേക്ക് കുതിച്ചവര്‍ ആണ് മരണപ്പെട്ടത്. ഈ ആഡംബരകപ്പലിനു വഴിതെറ്റിയതിനാല്‍ ആയിരുന്നു ഈ അപകടം സംഭവിച്ചതു. യാത്രക്കാര്‍ കപ്പലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.
12സ്വീടുകളും 1,500 മുറികളും 5 ഭക്ഷണശാലകളും 13 ബാറുകളും ഉള്‍പ്പെടെ ഈ പടുകൂറ്റന്‍ വിനോദസഞ്ചാരകപ്പല്‍ അന്‍പത്തി ഏഴു കോടി ഡോളറിനാണ് പണിതുയര്‍ത്തിയിരുന്നത്. തികച്ചും ടൈറ്റാനിക് കപ്പലിന്റെ ദുരന്തത്തോട് ഉപമിക്കാം ഈ ദുരന്തത്തെയും. ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കയാണ്. ഹെലികോപ്റ്റര്‍,ലൈഫ്ബോട്ട് എന്നിവയുടെ തക്കസമയത്തെ ഉപയോഗം മരണ സംഖ്യകുറച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല