ഒരു സിനിമയില്‍ രണ്ടു നായികമാരെ അഭിനയിപ്പിക്കേണ്ടി വരുമ്പോള്‍ത്തന്നെ സംവിധായകന്‍ ഒന്നു ശ്രദ്ധിക്കേണ്ടതുണ്ട്. പലതരം പ്രശ്നങ്ങള്‍ ഇവര്‍ക്കിടയില്‍ സംഭവിക്കാം. പുറമേ സൗഹൃദം പ്രകടിപ്പിക്കുമ്പോഴും രണ്ടുപേരുടേയും ഈഗോ പ്രശ്നങ്ങള്‍ കുഴപ്പിക്കുക സംവിധായകനെയായിരിക്കും. മോഡലിങ്ങില്‍ നിന്നു ബോളിവുഡിലെത്തിയ രണ്ടു നായികമാരാണ് ഇക്കഴിഞ്ഞ ദിവസം കുഴപ്പമുണ്ടാക്കിയത്. ദീപിക പദുക്കോണും ചിത്രാംഗദ സിങ്ങുമാണ് കഥാപാത്രങ്ങള്‍.
ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ദോശി ബോയ്സില്‍ ഒരു ഹോട്ട് പിങ്ക് ഡ്രസിനെച്ചൊല്ലിയായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. ചിത്രത്തില്‍ ആരാണു മികച്ചതെന്നു തെളിയിക്കാന്‍ മത്സരിക്കുന്നതിനിടെയാണ് ഡിസൈനര്‍ അയേഷ ദാസ്ഗുപ്ത ഒരു സുന്ദരന്‍ പിങ്ക് ഡ്രസ് ചിത്രത്തിനായി ക്രിയേറ്റ് ചെയ്തത്. ഇരുവരും അതു കാണുകയും ചെയ്തു. ഡ്രസ് കണ്ടയുടന്‍ തന്നെ രണ്ടുപേര്‍ക്കും അതു വേണമെന്നായി. ആര്‍ക്കു നല്‍കണം എന്നറിയാത്ത അവസ്ഥയില്‍പ്പെട്ടു ഡിസൈനറും പ്രൊഡക്ഷന്‍ ടീമും. കാരണം രണ്ടുപേരും തീരുമാനത്തില്‍ നിന്നു മാറാന്‍ തയാറായിരുന്നില്ല. എന്തുകൊണ്ടാണ് ആ ഡ്രസ് യോജിക്കാന്‍ കാരണമെന്നു പറയാനും തുടങ്ങി.
നായികമാരുടെ തര്‍ക്കം ഒരു കോംപ്ലിമെന്‍റായി കരുതുകയാണ് ഡിസൈനര്‍. നിരവധി ഡ്രസുകള്‍ ചിത്രത്തിനു വേണ്ടി ക്രിയേറ്റ് ചെയ്തു. ഈ ഡ്രസ് അവര്‍ക്ക് ഇത്രത്തോളം ഇഷ്ടപ്പെടുമെന്നോ അതിനെച്ചൊല്ലി വലിയൊരു തര്‍ക്കമുണ്ടാവുമെന്നോ പ്രതീക്ഷിച്ചിരുന്നതല്ലെന്ന് അയേഷ പറയുന്നു. ഒരേ വസ്ത്രം സിനിമയില്‍ ആവര്‍ത്തിക്കാനും കഴിയില്ല. ഇതോടെയാണ് സംവിധായകന്‍ രോഹിത് ധവാന്‍ പ്രശ്നം ഏറ്റെടുത്തത്. രണ്ടുപേരേയും പ്രത്യേകം കണ്ട് സംസാരിച്ച് വഴക്ക് ഒതുക്കിത്തീര്‍ക്കുകയായിരുന്നു രോഹിത്. എന്നാല്‍, ആ ഹോട്ട് പിങ്ക് ഡ്രസിന്‍റെ ഉടമ ആരായെന്നു മാത്രം വെളിപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല