1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2012

ഖജനാവിലെ പണം ചോരുന്നു എന്ന് നാഴികക്ക് നാല്പതു വട്ടം പറഞ്ഞു നടക്കുന്നുണ്ട് സര്‍ക്കാര്‍. എന്നിട്ടും ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ഒരു നടപടിയും ഇത് വരെ കണ്ടില്ല. ഇപ്പോഴിതാ കത്തുകള്‍ തുറക്കുന്ന പേരും പറഞ്ഞു അവലോകനത്തിലൂടെ അനാവശ്യ ചിലവ് നടത്തുകയാണ് കൌണ്‍സില്‍. രാവിലെ വരുന്ന കത്തുകള്‍ എങ്ങിനെ തുറന്നു പരിശോധിക്കാം എന്ന വിഷയത്തിലാണ് ആയിരക്കണക്കിന് പൌണ്ട് തുലച്ചിരിക്കുന്നത്. കൊവെന്‍ട്രി ലാന്‍ഡ്‌ രജിസ്ട്രേഷന്‍ ഓഫീസില്‍ ആണ് ഈ സംഭവം അരങ്ങേറിയത്. കത്തുകള്‍ തുറക്കെണ്ടതിന്റെ നടപടിക്രമങ്ങളെപ്പറ്റി പഠിക്കുവാന്‍ ജീവനക്കാരെ ചട്ടം കെട്ടിയത് മേലുദ്യോഗസ്ഥരാണ്.

നാല് മാസത്തെ പരിശീലനം ഇതിനായി ഉണ്ടായിരുന്നു. മൊത്തം അയ്യായിരം പൌണ്ടാണ് ചിലവായത്. ഇത്രയും ചിലവേറിയ അവലോകനത്തിനു ശേഷവും ജീവനക്കാരുടെ രീതിയില്‍ വലിയ മാറ്റം ഒന്നും കാണാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. വിവരങ്ങളൊന്നും നഷ്ടപ്പെടാതെ പോസ്റ്റ്‌ തുറക്കുന്നതിനായിട്ടായിരുന്നു ഈ അവലോകന ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഇത് തികച്ചും അനാവശ്യമാണെന്ന് പല സ്ഥലങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ 1300വ്യത്യസ്ത ഇനങ്ങളായി ഇവിടെ കത്തുകള്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ കൃത്യമായ രീതിയില്‍ കത്ത് പരിശോധിക്കുക എന്നത് ആവശ്യമാണ്‌.

കത്ത് പരിശോധിക്കുന്നതിനായി പ്രത്യേക ജീവനക്കാരന്‍ ഇല്ല എന്നതും ഈ പരിശീലനത്തിനായുള്ള ആക്കം കൂട്ടി. രാവിലെത്തന്നെയുള്ള കത്ത് പൊട്ടിക്കലിനു പ്രാധാന്യം ഉണ്ട് എന്നത് പരസ്യമായ രഹസ്യം ആണെങ്കിലും രാജ്യത്തിന്റെ ഈ സ്ഥിതിയില്‍ ഇത് പോലൊരു അവലോകന പരിപാടി വച്ചതാണ് ഏറെ വിമര്‍ശിക്കപ്പെടുന്നതു. കത്തുകള്‍ എങ്ങിനെ തുറന്നു വായിക്കുന്നു എപ്പോള്‍ വായിക്കുന്നു എന്നതിനെപ്പറ്റി സര്‍വേയും ഇവര്‍ നടത്തിയിരുന്നു. കത്ത് തുറക്കുന്നതിനായി ഇലക്ട്രോണിക് ഓപ്പണര്‍ ഉപയോഗിച്ചു എങ്കിലും അത് ഫലപ്രദമായിരുന്നില്ല. രണ്ടു രീതിയിലുള്ള ഇലക്ട്രോണിക് ഓപ്പണര്‍ ഉപയോഗിച്ച് നോക്കി എങ്കിലും അവ രണ്ടും പരാജയപ്പെടുകയായിരുന്നു. എന്തായാലും ഇനി ഇതിനു കൂടെ ഉത്തരം പറയേണ്ട സ്ഥിതിയിലാണ് സര്‍ക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.