1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2011

വിലക്കയറ്റവും,സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നയങ്ങളും മൂലം വലയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രഖ്യാപനം.ഇന്ന് നടക്കുന്ന നടക്കുന്ന പാര്‍ട്ടി സമ്മേളനത്തോട് അനുബന്ധിച്ചാണ് അടുത്ത വര്‍ഷം കൌണ്‍സില്‍ ടാക്സ്‌ വര്‍ധന ഉണ്ടാവില്ലെന്ന പ്രഖ്യാപനം ചാന്‍സലര്‍ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതിലേക്ക് ആവശ്യമായ 800 മില്ല്യന്‍ പൌണ്ട് സര്‍ക്കാര്‍ കൌണ്‍സിലുകള്‍ക്ക് നല്‍കും.വിവിധ മേഖലകളില്‍ ചെലവു ചുരുക്കി കണ്ടെത്തിയ പണമാണ് ഇതിലേക്ക് വകയിരുത്തിയിട്ടുള്ളത്.

ഈ നീക്കത്തിലൂടെ പ്രതിവര്‍ഷം 72 പൌണ്ട് സാധാരണക്കാരന് ലാഭിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.സാമ്പത്തിക ഞെരുക്കം മൂലം കഷ്ട്ടപ്പെടുന്ന ബ്രിട്ടീഷുകാരന് ഇത് ഇരട്ടി ബോണസ് ആണ്.ഈ നടപ്പ് വര്‍ഷവും കൌണ്‍സില്‍ ടാക്സില്‍ വര്‍ധന ഉണ്ടായിരുന്നില്ല.ലേബര്‍ പാര്‍ട്ടിയുടെ ഭരണ കാലത്ത് കൌണ്‍സില്‍ ടാക്സ്‌ ഇരട്ടിയോളം വര്‍ധിച്ചു എന്ന യാഥാര്‍ത്ഥ്യവും ഇതിനൊപ്പം കൂട്ടി വായിക്കണം.പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന വരുമാനക്കാര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു.

അതേ സമയം സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നയങ്ങളില്‍ നിന്നും ഒരിഞ്ചു പോലും പുറകോട്ടു പോകില്ലെന്ന് പ്രധാന മന്ത്രിയും ചാന്‍സലറും പറഞ്ഞു.ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി യൂറോപ്പിനെ മാത്രമല്ല മറിച്ച് ലോകത്തെ ഒട്ടാകെയാണ് ബാധിച്ചിരിക്കുന്നതെന്നും അവര്‍ വിലയിരുത്തി.യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പിന്മാറുന്നത് സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ്‌ നടത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഡേവിഡ്‌ കാമെരൂന്‍ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ഒരു ലക്ഷം പേര്‍ ഒപ്പിട്ട പെറ്റീഷന്‍ എം പി മാര്‍ ചര്‍ച്ച ചെയ്തേക്കും എന്ന വാര്‍ത്തകള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.