ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ഒന്നുകൂടിയാണിതെന്നു നമുക്കെല്ലാം അറിയുകയും ചെയ്യാം, ക്രിസ്തുവിന്റെ ജനനം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വൈവിധ്യമാര്‍ന്നരീതിയിലാണ് ആഘോഷിക്കുന്നത്.യു കെയിലെ ഒട്ടുമിക്ക മലയാളി സംഘടനകളും സ്വന്തം നിലയില്‍ ക്രിസ്മസ് കരോള്‍ നടത്താറുണ്ട്,
ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യസ്തത കൌതുകകരവും ഒപ്പം രസാവഹവുമാണ്. ഓരോ രാജ്യത്തേയും ക്രിസ്മസ് ആഘോഷം മറ്റൊരു രാജ്യത്തെ ക്രിസ്മസ് ആഘോഷത്തില്‍ നിന്നും ഏറെ വിഭിന്നമാണ് എന്നാല്‍ എല്ലാവരും പൊതുവായി ആഘോഷത്തില്‍ ഉള്‍പ്പെടുത്തുന്ന ചിലതുണ്ട് കരോള്‍ ഗാനങ്ങളും, വര്ണവെളിച്ചങ്ങളും മറ്റും എന്നാല്‍ ബ്രിട്ടനില്‍ ഇവ രണ്ടും പല കൌന്‍സിലുകളും ഇപ്രാവശ്യം നിരോധിക്കുമെന്ന സുഖകരമല്ലാത്ത റിപ്പോര്ട്ടാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
യുകെയില്‍ അങ്ങോളമിങ്ങോളമുള്ള രസംകൊല്ലികളായ ചില കൌന്സിലുകലാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ഈ വിചിത്ര തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കരോള്‍ ഗാനങ്ങളും ക്രിസ്തുമസ് ലൈറ്റുകളും ഇല്ലാതെ എങ്ങനെയാണ് ക്രിസ്തുമസ് ആഘോഷിക്കുക? ഈ ചോദ്യം നാം ബ്രിട്ടനിലെ നാലിലൊരു പാരിഷ് കൌന്‍സിലിനോടും ചോദിക്കേണ്ട സ്ഥിതിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. വീട്ടുകാര്‍ക്ക് ശല്യമാകാതിരിക്കനാണത്രേ കൌണ്‍സില്‍ ഇത്തരം തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്തായാലും ഈ തീരുമാനം എടുത്ത കൌന്സിലുകള്‍ക്കുള്ളില്‍ കരോള്‍ ഗായകര്‍ കരോള്‍ ഗാനം പാടാന്‍ മുന്‍കൂര്‍ അനുവാദവും വാങ്ങേണ്ടി വരും.
ഈ മണ്ടന്‍ കൌണ്‍സില്‍ തീരുമാനം മൂലം 38 ശതമാനം ഗ്രാമങ്ങളിലും പബ്ലിക്കായുള്ള ക്രിസ്തുമസ് ആഘോഷം ഉണ്ടാവുകയുമില്ല എന്നതാണ് അതിലേറെ കഷ്ടം, നാട്ടുകാരെല്ലാം ചേര്‍ന്ന് ആഘോഷിക്കേണ്ട ക്രിസ്തുമസ് വീട്ടിനുള്ളില്‍ അതും വീടുകള്‍ക്ക് യാതൊരു മോടിപിടിപ്പിക്കലും പാടില്ലയെന്ന നിബന്ധനയോടെ ആഘോഷിക്കുന്നതിനേക്കാള്‍ നല്ലത് ആഘോഷിക്കാത്തതാണ്. അതേസമയം 16 ശതമാനം അതോററ്റികളോടും കൌണ്‍സിലിനു കീഴിലുള്ള സ്ഥലങ്ങളിലോ ആശുപത്രികള്‍ക്കടുത്തോ മറ്റു സുരക്ഷിത സ്ഥലങ്ങളിലോ വെച്ച് ആഘോഷ പരിപാടികള്‍ നടത്താന്‍ പാടില്ലയെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഈ നിയന്ത്രണങ്ങള്‍ മൂലം കരോള്‍ ഗാനാലാപനം തുടങ്ങിയ ആഘോഷപരിപാടികള്‍ അതിനായി അനുവദിച്ച സ്ഥലങ്ങളില്‍ മാത്രം നടത്തേണ്ടി വരും ഈ ക്രിസ്തുമസിന്. രാജ്യത്തെ ഏറ്റവും ആഘോഷപൂര്‍ണമായതും അല്ലാത്തതുമായ ഗ്രാമങ്ങളിലെ കണ്ടെത്താനായി ഫോക്സ്സ് ബിസ്കറ്റ്സ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍, അവര്‍ പറയുന്നത് ഇപ്രാവശ്യത്തെ ക്രിസ്തുമസ് ആഘോഷം പള്ളികളിലും വീടിനകത്തും മാത്രമായി ഒതുങ്ങിയേക്കും എന്നാണ്. ശബ്ദ കോലാഹലങ്ങളില്ലാതെ അടക്കി പിടിച്ച ശബ്ദത്തില്‍ ഒരു ക്രിസ്തുമസ് ആയേക്കും പലയിടത്തും ഈ വര്‍ഷത്തെ ക്രിസ്തുമസ് എന്നാണ് പഠനം നല്‍കുന്ന സൂചന.
എന്തായാലും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തില്‍ കരോള്‍ നടത്താന്‍ പദ്ധതിയിടുന്നവര്‍ അല്പം മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല