പെട്രോളിനും നിത്യോപയോഗ സാധനങ്ങള്‍ക്കും ദിവസേന വില കയറുമ്പോള്‍ ആശ്വസിക്കാന്‍ വക നലക്കുന്നതു കൌണ്‍സില്‍ ടാക്സ് മാത്രം.അടുത്ത സാമ്പത്തിക വര്‍ഷവും കൌണ്‍സില്‍ ടാക്സില്‍ വര്‍ധനയുണ്ടാവില്ല എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാര്‍ത്തയാണ്.ഇതുവഴി ശരാശരി ഒരു കുടുംബത്തിന് 72 പൌണ്ട് വരെ വര്‍ഷം ലാഭം ഉണ്ടാകും. സാധാരണ ഗതിയില്‍ പണപ്പെരുപ്പത്തിന് ആനുപാതികമായി കൌണ്‍സില്‍ ടാക്സില്‍ വര്‍ധന ഉണ്ടാവേണ്ടതാണ്.3.4% ആണ് ഇപ്പോള്‍ പണപ്പെരുപ്പ നിരക്ക്.
പത്തില്‍ ഒന്‍പതു അധികാരികളും കൌണ്‍സില്‍ ബില്‍ മരവിപ്പിക്കുകയാണ്. അടുത്ത വര്‍ഷം 26 കൌണ്‍സിലുകള്‍ എങ്കിലും കൌണ്‍സില്‍ ടാക്സ് വെട്ടിക്കുറക്കും. ലോക്കല്‍ ഗവണ്മെന്റ് സെക്രെട്ടറി എറിക് പിക്കിള്‍സ് ഇത് കുടുംബങ്ങള്‍ക്ക് ഭാവിയില്‍ കൌണ്‍സില്‍ ടാക്സ് വര്‍ദ്ധിക്കുന്നത് തടയുവാന്‍ സഹായിക്കും എന്നറിയിച്ചു. സ്വന്തം ബഡ്ജറ്റ് മരവിപ്പിക്കുന്ന എല്ലാ കൌണ്‍സിലിനും സര്‍ക്കാര്‍ തങ്ങളുടെ ബഡ്ജറ്റിന്റെ 2.5% ഗ്രാന്‍റ് ആയി നല്‍കും. ജനങ്ങള്‍ക്ക് ഇത് ചെറിയ രീതിയില്‍ തന്നെ ആശ്വാസമാകും എന്നാണു അതോറിറ്റികള്‍ കരുതുന്നത്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷവും കൌണ്‍സില്‍ ടാക്സില്‍ വര്‍ധന ഉണ്ടായിരുന്നില്ല.മില്ല്യനുകള്‍ ബജറ്റില്‍ കുറവ് വരുത്താന്‍ കൌണ്‍സിലുകളുടെ മേല്‍ സമ്മര്‍ദം ഉണ്ടെങ്കിലും ടാക്സ് വര്‍ധന വേണ്ടെന്നാണ് മിക്കവയും തീരുമാനിച്ചിരിക്കുന്നത്.ചിലവു ചുരുക്കാന്‍ വേണ്ടി ജോലിക്കാരെ പിരിച്ചുവിടല്‍,സേവനങ്ങള്‍ വെട്ടിക്കുറക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളാണ് കൌണ്‍സിലുകള്‍ സ്വീകരിക്കുന്നത്.ഇവയില്‍ ഉള്‍പ്പെടുത്താതെ കൌണ്‍സില്‍ ടാക്സിനെ വര്‍ധനയില്‍ നിന്നും ഒഴിവാക്കുന്നത് വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന സാധാരണക്കാരന് ഏറെ ആശ്വാസപ്രദമാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല