അടുത്തിടെയാണ് ജീവിതപങ്കാളിക്കൊപ്പം കഴിയാന്‍ വിദേശ രാജ്യങ്ങളില്‍നിന്നു യുകെയിലെത്തുന്നവര്‍ക്ക് ഇംഗ്ളീഷ് പരിജ്ഞാനം നിര്‍ബന്ധമാക്കുന്നതിനുള്ള തീരുമാങ്ങള്‍ ബ്രിട്ടന് കൈകൊണ്ടത്. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ചിലര്‍ രംഗത്ത് വന്നതോടെ ചില നിയമ തടസങ്ങള്‍ ബ്രിട്ടന് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്ന കാര്യത്തില്‍ ഉണ്ടായിരുന്നു ഈ തടസങ്ങള്‍ ഇപ്പോള്‍ നീങ്ങുന്നു. പുതിയ നിയമനിര്‍മാണത്തെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജി യുകെ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണിത്.
2010 നവംബറിലാണ് ഈ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഈ നിയമം നീതിപൂര്വകമുള്ളതല്ലെന്നും വംശീയ വിവേചനമുള്ളതാണെന്നും ചൂണ്ടിക്കാട്ടി മൂന്നു ദമ്പതിമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബ ജീവിതത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഈ നിയമമെന്നും അവര്‍ ആരോപിച്ചു. എന്നാല്‍, ഹര്‍ജിക്കാരുടെ വാദങ്ങള്‍ ജഡ്ജി അപ്പാടെ തള്ളി.
വിധി തികച്ചും സ്വാഗതാര്ഹമാണെന്നന്ന് യുകെ ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പ്രതികരിച്ചു. ഇംഗ്ളീഷ് സമൂഹവുമായി ഇഴുകിച്ചേര്‍ന്നു ജീവിക്കാന്‍ ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക ഐക്യം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു നിയമനിര്‍മാണമെന്നു ഹോം സെക്രട്ടറി തെരേസ മേയും വ്യക്തമാക്കി. അതേസമയം കുടിയേറ്റ നിരക്ക് കുറയ്ക്കാനുള്ള ബ്രിട്ടന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നിയമക്കുരുക്കും എന്ന് വ്യക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല