ബലാല്‍സംഗത്തിന് ഇരയായ ആളുടെ കേസ് കോടതിയില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ക്ളാര്‍ക്ക് അശ്ലീല വീഡിയോ കാണുന്നത് ജഡ്ജി കണ്ടുപിടിച്ചു. ലണ്ടന്‍ ക്രോവ്ന്‍ കോടതിയിലാണ് സംഭവം. ബോറടിച്ചപ്പോളാണ് ദേബാശിഷ് മജുംദാര്‍ എന്ന ഇന്ത്യന്‍ വംശജനായ 54കാരന്‍ ഓണ്‍ലൈന്‍ആയി ഇത് കണ്ടത്. സ്ഥിരമായി ഇങ്ങനെ കാണാറുണ്ടെന്ന് അയാള്‍ സമ്മതിച്ചു. 2009ഡിസംബര്‍ മുതല്‍ എല്ലാ ആഴ്ചയും ഈ കേസ് നടക്കുന്നതിനാല്‍ ബോറടിച്ചിട്ടാണ് ഇത് കണ്ടതെന്ന് അയാള്‍ പോലീസിനോട് പറഞ്ഞു.
ജഡ്ജ് നിഗേല്‍ സീഡ് ആണ് ഇത് കണ്ടുപിടിച്ചത്. ഇയാള്‍ തുടര്‍ച്ചയായി ഇത്തരം സൈറ്റുകള്‍ കാണാറുണ്ടെന്നു ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്നും മനസിലായി. ചെയ്യുന്നതൊന്നും മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കില്ലെന്ന് ഇയാള്‍ വിചാരിച്ചത് തെറ്റാണെന്ന് ഏഴു മാസത്തേക്ക് ഇയാളെ ശിക്ഷിച്ച ജഡ്ജ് നിക്കോളാസ് പ്രൈസ് പറഞ്ഞു.രണ്ടു വര്‍ഷത്തേക്ക് ഇയാളെ സസ്പെന്റ് ചെയ്തു. തന്റെ നിലക്കും പ്രായത്തിനും യോജിക്കാത്ത പ്രവൃത്തി ചെയ്ത് ഭാര്യക്കും കുഞ്ഞിനും തനിക്കും നാണക്കേട് വരുത്തുകയും ജോലി കളയുകയും ചെയ്ത ഇയാളെ കോടതി നിശിതമായി കുറ്റപെടുത്തി.
തനിക്ക് തെറ്റ് പറ്റിയില്ലെന്ന് അയാള്‍ നോക്കിയ സൈറ്റുകളുടെ ലിസ്റ്റ് നോക്കി ഒന്ന് കൂടി പരിശോധിച്ച ശേഷമാണ് ജഡ്ജ് സീഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരും കാണില്ല എന്ന് വിചാരിച്ചാണ് ഇത് കണ്ടതെന്നും ഇതിനു മുന്‍പ് പ്രതിയുടെ പേരില്‍ ഒരു തരത്തിലുള്ള കേസുകളും നിലവില്‍ ഇല്ലെന്നും പ്രതി ഭാഗം വക്കീല്‍ സൂസന്ന സ്റ്റീഫന്‍സ് വാദിച്ചു. പൊതു സ്ഥലത്തു വച്ച് മോശമായി പെരുമാറിയതിനും കുട്ടികളുടെ തെറ്റായ ചിത്രങ്ങള്‍ സൂക്ഷിച്ചതിനും അശ്ളീല ചിത്രങ്ങള്‍ കണ്ടതിനും മജുംദാരിനെതിരെ കേസുകള്‍ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല