സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുണ്ടാക്കിയ കരര്‍, വിന്‍ഡ്‌സര്‍ ഫ്രെയിംവര്‍ക്കിന് എതിരായതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നടപ്പാക്കാനാവില്ലെന്ന് ബെല്‍ഫാസ്റ്റിലെ ഹൈക്കോടതി വിധിച്ചു. കഴിഞ്ഞ വര്‍ഷം യു കെയും ഇ യുവും തമ്മില്‍ പുനര്‍ രൂപീകരിച്ച് ഒപ്പിട്ട കരാറാാണ് വിന്‍ഡ്‌സര്‍ ഫ്രെയിംവര്‍ക്ക്. ഇതോടെ ചില അഭയാര്‍ത്ഥികള്‍ക്ക് നിയമനടപടികള്‍ക്ക് വിലക്ക് കല്പിക്കുന്നതും, റുവാണ്ടയിലെക്ക് അയയ്ക്കുന്നതുമായ പദ്ധതിയുടെ ദീര്‍ഘകാലാടിസ്ഥാനതതിലുള്ള ഫലക്ഷമതയെ കുറിച്ച് ചില സുപ്രധാന സംശയങ്ങള്‍ ഉയരുന്നുമുണ്ട്.
പുതിയ നിയമത്തിന്റെ ചില ഭാഗങ്ങള്‍ യൂറോപ്യന്‍ കണവെന്‍ഷന്റെ മനുഷ്യാവകാശങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഒരു യു കെ കോടതിയില്‍ നിന്നും ഒരു നിയമത്തിനെതിരെ കടുത്ത വിലക്ക് വന്നാല്‍ അത് യു കെ പാര്‍ലമെന്റിന്റെ പുനപരിശോധനക്ക് എടുക്കേണ്ടി വന്നേക്കാം. മുന്‍കൂട്ടി അനുവാദം വാങ്ങാതെ, അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളെ തടയാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു 2023 ലെ ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്റ്റ്. ചാനല്‍ വഴി എത്തുന്ന അനധികൃത അഭയാര്‍ത്ഥികളെ തടവിലാക്കുവാനും അവരെ റുവാണ്ടയിലേക്ക് അയയ്ക്കുന്നതിനും നിയമ സാധുത നല്‍കുന്നതാണ് ആ നിയമം.
റുവാണ്ട ഒരു സുരക്ഷിത രാജ്യമല്ലെന്ന സുപ്രീം കോടതി വിധിക്ക് ശേഷം അതിനെ മറികടക്കുവാനാാായി, റുവാണ്ടയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മറ്റൊരു നിയമം പാര്‍ലമെന്റ് പാസ്സാക്കുകയുണ്ടായി. പാസ്സാക്കിയെങ്കിലും, ഇല്ലീഗല്‍ മൈഗ്രേഷന ആക്റ്റ് ത്രിശങ്കു സ്വര്‍ഗ്ഗത്തിലായിരുന്നു. എന്നാലും ഇത് ഉടനടി നടപ്പിലാക്കുമെന്ന പ്രതീക്ഷ ഉണ്ടയിരുന്നു. റുവാണ്ടയിലേക്ക് അഭയാര്‍ത്ഥികളെ അയയ്ക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഈ കോടതി വിധി മാറ്റമുണ്ടാക്കില്ല എന്നായിരുന്നു വിധിയോടുള്ള, പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം.
അതേസമയം കോടതി വിധി റുവാണ്ടയിലേക്ക് അനധികൃത കുടിയേറ്റക്കാരെ അയക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയിൽ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ബോട്ടുകളുടെ വരവ് നിലായ്ക്കാന്‍ വിമാനങ്ങള്‍ യാത്ര തുടങിയേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റം പോലുള്ള പ്രശ്നങ്ങളില്‍ കടന്നു കയറാന്‍ തക്ക വിധത്തില്‍ ഗുഡ് ഫ്രൈഡെ എഗ്രിമെന്റ് വ്യാഖ്യാനിക്കപ്പെടുകയില്ല എന്നും സര്‍ക്കാരിന് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതായാലും, ഈ വിധിയോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക്, യു കെയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും അഭായാര്‍ത്ഥികളുടെ ഒഴുക്ക് ഉണ്ടാകുമെന്ന ആശങ്ക ശക്തമാവുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല