പ്രശസ്ത നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസിയോട് പിതാവിന് ചെലവിന് നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ പി.ഐ ഷെയ്ഖ് പരീത് ഉത്തരവിട്ടു. ദരിദ്രനായ തനിക്ക് ചെലവിന് നല്‍കാന്‍ ലിസി തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് എംഡി വര്‍ക്കി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കലക്ടറുടെ നടപടി.
5,500രൂപ എല്ലാമാസവും ലിസി പിതാവിന് നല്‍കണമെന്ന് നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ലിസി ഈ പൈസ നല്‍കിയിട്ടില്ല. തുടര്‍ന്നാണ് വര്‍ക്കി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്. ട്രൈബ്യൂണല്‍ ലിസിക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. ഇപ്പോള്‍ 5500 രൂപയെന്നത് പ്രതിമാസം 10,000 രൂപയാക്കി ഉയര്‍ത്തിയാണ് ജില്ല കലക്ടര്‍ ഉത്തരവിട്ടിരിയ്ക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്ത് പ്രശസ്തയായ ലിസിയുടെ ജന്മനാട് കൊച്ചിയിലെ പൂക്കാട്ടുപടിയാണ്. എറണാകുളം സെന്റ് തെരാസാസ് കോളേജിലാണ് പഠിച്ചത്. എണ്‍പതുകളുടെ ആരംഭകാലത്താണ് ലിസി സിനിമയിലെത്തിയ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു. പിന്നീട് സംവിധായകന്‍ പ്രിയദര്‍ശനുമായി പ്രണയത്തിലാവുകയും 1990ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം ലക്ഷ്മി എന്ന പേര് സ്വീകരിച്ച ലിസി പിന്നീട് ഹിന്ദുമതം സ്വീകരിച്ചു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിങ്ങനെ രണ്ട് മക്കളാണ് ലിസി പ്രിയദര്‍ശന്‍ ദമ്പതികള്‍ക്ക് ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല