ഒക്റ്റോബര്‍ പതിനഞ്ചിന് ഷിന്ഷട്ടന് വില്ലേജ് ഹാളില്‍ വെച്ച് നടത്തിയ പ്രൌഡ ഗംഭീരമായ ചടങ്ങില്‍ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ക്ഷയര്‍ യൂണിറ്റിന്റെ പുതിയ സാരഥികള്‍ ചുമതലയേറ്റു. 2011 -2013 കാലയളവില്‍ വില്യം ഷേക്സ്പിയറിന്റെ നാട്ടിലെ ക്ലാനായ യൂണിറ്റിനെ ഇനി നയിക്കുന്നത് ഇവരാണ്. പ്രസിഡണ്ട്:- ബാബു എബ്രഹാം കളപ്പുരക്കല്‍; വൈസ് പ്രസിഡണ്ട്:- മോന്‍സി തോമസ് തെന്നെളി മണ്ണില്‍; സെക്രട്ടറി:- ലിജോ കൊനാടം പടവില്‍; ജോ. സെക്രട്ടറി: ലിജിമോള്‍ ജോമോന്; ട്രഷറര്‍:- ലിജോ എബ്രഹാം താളിപ്ലാക്കില്; ജോ. ട്രഷറര്‍:- ബിജോ ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു. UKKCA എന്ന മാതൃ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ തോളോടു തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ റ്റാജ് പേരുംബെലിനെയും ജോബി ഐത്തിലിനെയും സെന്‍ട്രല്‍ കമ്മറ്റി പോസ്റ്റിലേക്ക് തിരഞ്ഞെടുത്തു.
നനീറ്റന്‍ , കോവന്ട്രി, റഗ്ബി, ലമിംഗ്ടണ്‍, ഡാവന്റരി, കേനില്‍ വര്‍ത്ത് എന്നീ സ്ഥലങ്ങളില്‍ വിപുലമായി വ്യാപിച്ചു കിടക്കുന്ന യൂണിറ്റിന്റെ എകീകരണത്തിനായി ഏരിയാ കോ-ഓര്‍ഡിനെറ്റര്‍മാരായി സ്റ്റീഫന്‍ താന്നി മൂട്ടില്(കോവന്ട്രി), സിനു ചെട്ടിയാത്ത്(നനീട്ടന് ),ജൂബി മോന്‍സി (വാര്‍വിക്ക് ), സോജി മാത്യു(റഗ്ബി) എന്നിവരെ തിരഞ്ഞെടുത്തു. കൊവാന്ട്രി ആന്‍ഡ് വാര്വിഷ്ഷെയര് യൂണിറ്റിന് എല്ലാ മാര്‍ഗ നിര്‍ദേശവും നല്കാന് അഡവൈസറി ബോര്‍ഡിലേക്കുള്ള ജോബി ആലപ്പാട്ടിനെയും തോമസ് റ്റി ആണ്ടൂരിനെയും തിരഞ്ഞെടുത്തു.
കോവന്ട്രി ആന്‍ഡ് വാര്വിഷ്ഷെയര് യൂണിറ്റു ജന ഹൃദയങ്ങളിലേക്ക് എത്തിക്കുവാന്‍ ലിജേഷ് എറിക്കാട്ടിനെ പി.ആര്.ഓ പോസ്റ്റിലേക്കും ജോബി ഐത്തീലിനെ പ്രോഗ്രാം കോ-ഓര്ഡിനെറ്ററുമായി തിരഞ്ഞെടുത്തു. അധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍തൂക്കം കൊടുക്കുന്ന കൊവാന്ട്രി ആന്‍ഡ് വാന്വിഷ്ഷെയറിന്റെ റിലീജിയസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ റിലീജിയസ് കോ-ഓര്‍ഡിനെറ്റര്‍മാരായി ആനി ജോണ്‍, സോജി ബിജോ, എന്നിവരെയും തിരഞ്ഞെടുത്തു. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാ പരിപാടികളോടെ പ്രോഗ്രാമിന് പരിസമാപ്തിയായി. പരിപടിയോറൊപ്പം നടത്തിയ ലേലത്തില്‍ അലൈഡ് ഗ്രൂപ്പ് സ്പോന്സര് ചെയ്ത മെഗാ സമ്മാനം ഹോം തിയ്യേറ്റര്‍ എല്വിന് റോയി സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല