കവന്‍ട്രി കേരള കമ്മ്യുണിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ചടുലമാക്കാന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച വാര്‍ഷിക കലണ്ടര്‍ തയ്യാറായതായി പ്രസിഡന്റ് എബ്രഹാം കുര്യന്‍ അറിയിച്ചു. കവന്‍ട്രിയില്‍ മലയാളി കുടുംബങ്ങളുടെ സാന്നിധ്യം ഏറിയതിനാല്‍ കലാ, കായിക, സാംസ്‌ക്കാരിക രംഗത്ത് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ സി കെ സി നിര്‍ബന്ധിതമായത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം അദ്ദേഹം അറിയിച്ചു. കവന്‍ട്രിയുടെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളി കുടുംബങ്ങളില്‍ സൗഹൃദം വളര്‍ത്തുക എന്ന ഉദ്ദേശത്തില്‍ സംഘടിപ്പിക്കുന്ന ഫാമിലി ഫണ്‍ ഡേ ആയ കുടുംബ മേള ആയിരിക്കും ഈ വര്‍ഷം പുതിയ ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ പരിപാടി.
ഇതിനായി ഭരണ സമിതി അംഗങ്ങള്‍ ആയ ജിനു കുര്യകോസ്,കെ ആര്‍ ഷൈജുമോന്‍ എന്നിവര്‍ ചുമതല ഏറ്റതായി എബ്രഹാം കുര്യന്‍ വക്തമാക്കി. മിഡ്‌ലാന്‍ഡ്‌സിലെ ഏറ്റവും പ്രശസ്തമായ ഉദ്യാന കേന്ദ്രം ആയ കൂംബെ അബി പര്‍ക്കിലയിരിക്കും കുടുംബ മേള നടക്കുക. രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെ നടക്കുന്ന പരിപാടിയില്‍ സി കെ സി അംഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം വര്‍ദ്ധിപിക്കുന്നതിനു സഹായകരമായ പരിപാടികള്‍ ആണ് സംഘാടക സമിതി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള വിനോദ, വിജ്ഞാന പരിപാടികള്‍ , മുതിര്‍ന്നവര്‍ക്കയുള്ള ജനറല്‍നോളജ് അടിസ്ഥാനമാക്കിയുള്ള ക്വിസ്, നാടന്‍ തട്ട് ദോശ എന്നിവയൊക്കെയായി ഏറെ വ്യത്യസ്തമായാണ് പരിപാടികള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഈ വര്‍ഷത്തെ അംഗത്വ വിതരണം അഞ്ചു മേഖലയിലും സജീവമായി മുന്നേറുക ആണെന്ന് സെക്രട്ടറി ജോമോന്‍ സൂചിപ്പിച്ചു. ഈ മാസം തന്നെ അംഗത്വ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് അദേഹം തുടര്‍ന്നു. പ്രധാനമായും സ്റ്റോക്ക്, വാല്‌സ്ഗ്രവ്, പോട്ടെഴ്‌സ് ഗ്രീന്‍ , ഡോര്‍ചെസ്റ്റര്‍ വെ, ഹോല്‍ബ്രൂക്‌സ് എന്നീ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചാണ് അങ്ങത വിതരണം നടക്കുന്നത്. സിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് അംഗത്വം സ്വീകരിക്കുന്നതിനായി സെക്രട്ടരിയെ ബന്ധപ്പെടാവുന്നതാണ്.
പൂര്‍ണമായും സൗജന്യമായി നടത്തപ്പെടുന്ന സി കെ സി യുടെ കുടുംബ മേളയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് കോ ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പര്‍ 07932731224,07727611689
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല