1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2012

കൊവന്‍ട്രി മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം പങ്കാളികളുടെ സജീവ സാന്നിധ്യം കൊണ്ടും കലാപരിപാടികളുടെ മികവുകൊണ്ടും ശ്രദ്ധേയമായി. ഇന്നലെ രാവിലെ ആരംഭിച്ച ഓണാഘോഷങ്ങള്‍ രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ. ഉച്ച കഴിഞ്ഞ് കലാപരിപാടികളുടെ സദ്യ. ഡാന്‍സും പാട്ടും വാദ്യഘോഷവും മേളവുമായി എല്ലാവരും ശരിക്കും ആഘോഷിക്കുകയായിരുന്നു. കുട്ടികളുടെ ഡാന്‍സ്, പാട്ട് കലാപരിപാടികള്‍, സിനിമാറ്റിക് ഡാന്‍സ്, മുതിര്‍ന്നവരുടെ പാട്ട് അങ്ങനെ ഒന്നിനൊന്ന് മികച്ച കലാപരിപാടികള്‍.

പുലികളിയും തിരുവാതിരയും കലാപരിപാടികളില്‍ ഏറെ വ്യത്യസ്തമായി. യു.കെ.യില്‍ പുലികളിയോടെ ഓണം ആഘോഷിച്ച ഏക അസോസിയേഷനും കൊവന്‍ട്രി മലയാളി കമ്യൂണിറ്റിയാകും. ഏറെ നാളുകളിലെ പരിശീലനം കഴിഞ്ഞ വേദിയില്‍ എത്തിയ പുലികളികലാകരാന്‍മ്മാരെ കണ്ടപ്പോള്‍ സദസ് ശരിക്കും ആവേശത്തിലായി. ആര്‍പ്പുവിളിച്ചാണ് പുലികളെ സ്വീകരിച്ചത്. ചെണ്ട മേളക്കാരും കൈയടി നേടി.

പരമ്പരാഗത വേഷത്തില്‍ പ്രജകളെ കാണാന്‍ വന്ന മാവേലി സദസിന്റെ കൈയടി നേടിയാണ് പോയത്. ഒരുപക്ഷേ യു.കെ.യിലെ ഏറ്റവും മികച്ച മാവേലിയായിരുന്നു കൊവന്‍ട്രിയിലേത്. സെക്രട്ടറി ജോമോന്‍ ജേക്കബ് വല്ലൂര് ഹൃസ്വമായ സ്വാഗത പ്രസംഗത്തിലൂടെ എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് പ്രസംഗിച്ച പ്രസിഡന്റ് ഏബ്രഹാം കുര്യന്‍ കടമ്മനിട്ടയുടെ ശാന്ത എന്ന കവിതയിലെ ഏതാനും വരികള്‍ പാടികൊണ്ടാണ് മലയാള ഭാഷയെക്കുറിച്ചും കേരളീയ സംസ്‌കാരത്തെക്കുറിച്ചും ഓണത്തെക്കുറിച്ചും വിശദീകരിച്ചത്. മുന്‍പ്രസിഡന്റ ഓണസന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് താജ് തോമസ്, ആശംസയും ട്രഷറര്‍ ആനന്ദ് കളത്തൂര്‍ നന്ദിയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.