1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2020

സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊവിഡ്​ ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോകാരോഗ്യ സംഘടന. മുൻ ആഴ്​ചയിലെ അപേക്ഷിച്ച്​ 40 ശതമാനം മരണം യൂറോപ്പിൽ വർധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഫ്രാൻസ്​, സ്​പെയിൻ, നെതർലൻഡ്​സ്​, റഷ്യ എന്നീ രാജ്യങ്ങളിൽ കൊവിഡ്​ കേസുകൾ കുത്തനെ ഉയർന്നു. ഇവിടങ്ങളിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട്​ നിറഞ്ഞു. റഷ്യയിൽ പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന മരണം 320 ആയി ഉയർന്നു. ഇതോടെ ഇവിടത്തെ മരണസംഖ്യ 26,589 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പേരാണ്​ ഇറ്റലിയിൽ കൊവിഡ്​ ബാധിച്ച്​ മരിച്ചത്​. ആസ്​ട്രിയയയിൽ ഇതുവരെ കൊവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1000ആയി. യു.എസ്​, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക്​ പുറമെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​ റഷ്യയിലാണ്​. ചൊവ്വാഴ്​ച 16,550 പേർക്കാണ്​ റഷ്യയിൽ പുതുതായി കൊവിഡ്​ സ്​ഥിരീകരിച്ചത്​. ഇറ്റലിയിൽ 24 മണിക്കൂറിനിടെ 22,000 പേർക്ക്​ കൊവിഡ്​ സ്​ഥിരീകരിച്ചു. ഇറ്റലിയിൽ കൊവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടർന്ന്​ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നഗരങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.

യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ്​ ബാധിതരു​ടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോക​ാരോഗ്യ സംഘടന വക്താവ്​ ഡോ. മാർഗരറ്റ്​​ ഹാരിസ്​ പറഞ്ഞു. ഒരാഴ്​ചക്കിടെ മരണസംഖ്യ 40 ശതമാനം വർധിച്ചു. ആശുപത്രികൾ നിറഞ്ഞതായും മാർഗരറ്റ്​ പറഞ്ഞു.

പ്രതിദിന മരണ നിരക്കുകളും കൊവിഡ് കേസുകളും വർദ്ധിക്കുന്ന സാഹചര്യത്തിലും ബ്രിട്ടന് ആശ്വാസമേകുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ബ്രിട്ടനിൽ 367 മരണങ്ങളും 22,885 കേസുകളുമാണ് ഇരുപത്തിനാല് മണിക്കൂറിനിടയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗുരുതരമായ വർദ്ധന മരണനിരക്കുകളിൽ ഉണ്ടായിരുന്നിട്ടും, വ്യാപനം താമസിയാതെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

കേസുകളുടെ വർദ്ധനവ് കാരണം കൊവിഡ് -19 ൽ നിന്നുള്ള മരണനിരക്ക് കുറച്ചുകാലം തുടരാൻ സാധ്യതയുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. യോൺ ഡോയ്ൽ മുന്നറിയിപ്പ് നൽകി. രോഗബാധിതരായ രോഗികൾക്ക് കഠിനമായ അസുഖം വരാൻ ആഴ്ചകളെടുക്കും, അതായത് ബ്രിട്ടൻ കൊവിഡ് മാഹാമാരിയുടെ അനന്തരഫലങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണസംഖ്യ ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും, ദേശീയതലത്തിൽ കർശനമായ നിയന്ത്രണങ്ങളും ഹോട്ട്‌സ്‌പോട്ടുകളിലെ ത്രിതല ലോക്ക്ഡൗൺ സംവിധാനവും കാരണം ബ്രിട്ടനിൽ കൊവിഡ് ഒരു പരിധി വരെ നിയന്ത്രിക്കാനായെന്നാണ് സൂചനകൾ. വരും ആഴ്ചകളിൽ മരണങ്ങൾ കുറയാൻ തുടങ്ങുമെന്നും ഈ കണക്കുകൾ പ്രതീക്ഷ നൽകുന്നു.

കോവിഡിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സ്പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ മാഡ്രിഡില്‍ നേരത്തെ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതാണ്. കാനറി ദ്വീപുകള്‍ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.

സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാകുകയാണ് അതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷമായിരുന്നു പ്രഖ്യാപനം. കൊവിഡിനെ പ്രതിരോധിക്കാന്‍ കര്‍ഫ്യു ഏര്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 10 ലക്ഷത്തിലേറെ പേര്‍ക്ക് സ്പെയിനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 34,752 പേര്‍ രോഗം ബാധിച്ച് മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.