സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസ്സി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമായിട്ടാണ് കുവൈത്തിലെ ഇന്ത്യൻ എംബസി എമർജൻസി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചത്.
രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ +965 – 65806158 / 65806735 / 65807695 എന്നീ നമ്പറുകളിലും രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ +965 – 65808923 / 65809348 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 4.30 വരെ +965-22530600/12/13 എന്ന ലാൻഡ് ലൈൻ നമ്പറിലും ബന്ധപ്പെടാം. നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട സംശയങ്ങൾ repatriation.kuwait@gmail.com എന്ന മെയിലിൽ അന്വേഷിക്കാം. @indembkwt എന്നതാണ് ട്വിറ്റർ വിലാസം.
www.facebook.com/indianembassykuwait എന്ന ഫേസ്ബുക്ക് പേജ് വഴിയും എംബസി ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുന്നു. കൂടുതൽ വിവരങ്ങൾ എംബസിയുടെ https://indembkwt.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. കോവിഡ് കാല സേവനങ്ങൾക്കുള്ള ഇന്ത്യൻ, കുവൈത്ത് സർക്കാറുകളുടെ പ്രധാന ഫോൺ നമ്പറുകളും എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല