സ്വന്തം ലേഖകൻ: കോവിഡ് വാക്സീന്‍ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനും യുകെയും തമ്മില്‍ കൊമ്പു കോർക്കുന്നു. വാക്സീന്‍ കയറ്റുമതി യുകെ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു എന്ന യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിച്ചലിന്റെ ആരോപണമാണു വിവാദത്തിനു തിരി കൊളുത്തിയത്. മിച്ചലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഉടനടി പ്രതികരിക്കുകയും ചെയ്തു.
ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് മിച്ചലിന് റാബ് ഔദ്യോഗികമായി കത്ത് തന്നെ നല്‍കിയെന്നാണ് റിപ്പോർട്ടുകൾ. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അദ്ദേഹത്തെ ‘വിളിച്ചു വരുത്താനാണ്’ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കോവിഡ് വാക്സീന്റെ ഉൽപാദനവും വിതരണവും സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനും യുകെയും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് ഈ വര്‍ഷം ഇതു രണ്ടാം തവണയാണ്. വാക്സീന്‍ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജനുവരിയിലെ യൂറോപ്യന്‍ യൂണിയന്റെ നടപടിയായിരുന്നു ആദ്യത്തെ ഉരസലിന് പിന്നിൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല