![](https://www.nrimalayalee.com/wp-content/uploads/2021/05/Bahrain-India-Tourist-Visit-Visa-Entry-Ban.jpg)
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയ്ക്കിടെ 100,000 ത്തിലധികം മലയാളികള്‍ രാജ്യം വിട്ടതായി ബഹ്റൈന്‍. ഒരു പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ നടത്തിയ പഠനം ഉദ്ധരിച്ച് പ്രാദേശിക മാധ്യം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനും ശാസ്ത്രജ്ഞനും ഡോ. ബി എ പ്രകാശ് നടത്തിയ ‘കോവിഡ് മഹാമാരിയും ഗള്‍ഫില്‍ നിന്നുള്ള മലയാളികളായ കുടിയേറ്റ തൊഴിലാളികളുടെ പലായനവും’ എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കോവിഡ് മഹാമാരിയ്ക്കിടെ 1,471,000 ലധികം ഇന്ത്യക്കാര്‍ വിട്ടതായി പഠനം വ്യക്തമാക്കുന്നു. സൗദി അറേബ്യ (50 %) യില്‍ നിന്നാണ് ഏറ്റവും അധികം മലയാളികള്‍ വിട്ടത്. യുഎഇ- 19%, ഖത്തര്‍- 11 %, ഒമാന്‍, ബഹ്റൈന്‍- 7 %, കുവൈത്ത്- 6 % എന്നിങ്ങനെയാണ് ഈ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ മടങ്ങിയത്.
തിരികെയെത്തിയവരില്‍ കൂടുതലും ഗള്‍ഫ് രാജ്യങ്ങളില്‍ പത്തില്‍ അധികം വര്‍ഷം ജോലി ചെയ്തവരാണ്. കോവിഡ് മഹാമാരിയാണ് ഇവരെയെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചത്. അവര്‍ ജോലി ചെയ്ത രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുമെന്ന് അവര്‍ക്ക് ഉറപ്പില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല