
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവും കുറവ് ഇന്ത്യക്കാർ തിരികെ പോയ ഗൾഫ് രാജ്യം കുവൈത്താണെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. കുവൈത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെയും എംബസിയുടെയും ഏകോപിച്ച പ്രവർത്തനങ്ങളും കുവൈത്ത് അധികൃതരുടെ സഹകരണവുമാണ് അതിന് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സാരഥി കുവൈത്തിന്റെ 22-വാർഷികം (സാരഥീയം-2021) ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്ഥാനപതി. കോവിഡ് പ്രതിരോധത്തിൽ ഏറ്റവും വലിയ പിന്തുണ ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നുമാണ് ലഭ്യമായത്. പ്രയാസത്തിന്റെ ദുരിതപൂർണമായ കാലമാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് വിവിധ മേഖലയിൽ മികച്ച പ്രവർത്തനത്തിന് 12 പൊതുപ്രവർത്തകർക്കും 15 ആരോഗ്യ പ്രവർത്തകർക്കുമുള്ള ഡോ.പൽപു സ്മാരക അവാർഡ്, ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള എക്സലൻസ് അവാർഡ് എന്നിവയും വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല