യുക്മ പിആർഒ: ഒമൈക്രോൺ വകഭേദം യുകെയിൽ കൂടിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ മലയാളി നേഴ്സ് മാർക്ക് ഒരു കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം.അനേകം മലയാളി നേഴ്സുമാർ കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ ആയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുക്മ നഴ്സസ് ഫോറം എൻ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത് .
അനേകം മലയാളി നേഴ്സ് മാർ, പ്രത്യേകിച്ച് അടുത്തകാലത്ത് യുകെ യിൽ എത്തിയിട്ടുള്ള മലയാളി നേഴ്സ്മാർക്ക് ഈ സേവനം ഉപയോഗിക്കാം. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ, ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദങ്ങൾ, കോവിഡ് പോസിറ്റീവ് ആയി ഐസൊലേറ്റ് ചെയ്യുന്നവർക്കുള്ള അവശ്യ സാധനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിൽ വേണ്ട മാർഗനിർദ്ദേശങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇതൊരു അത്യാവശ്യ സർവീസ് അല്ല. എല്ലാ ആരോഗ്യപരമായി അത്യാവശ്യങ്ങൾക്കും 111/ 999 നമ്പറുകളിൽ ബന്ധപ്പെടുക.
യുകെയിൽ വരുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, യുകെയിലെ ആരോഗ്യ സംവിധാനം, എച്ച്.ആർ സമ്പന്ധമായ സംശയങ്ങൾ, കരിയർ ഓപ്പർച്ചുണിറ്റീസ് ഇൻ യുകെ തുടങ്ങി വിഷയങ്ങളിൽ ഈ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്ബിനാറുകളും വരും ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ യുക്മ നഴ്സസ് (UNF) ന്റെ ഫെയ്സ്ബുക് ഗ്രൂപ്പ്/ ട്വിറ്റെർ പേജുകൾ വഴി അറിയിക്കുന്നതാണ്.
മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
07813 624569, 07979123615,
07729 473749, 07946565837,
07985641921, 07503962127,
07960357679.
Email – contact.unf@gmail.com
Please contact 111/999 for all health emergencies.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല