![](https://www.nrimalayalee.com/wp-content/uploads/2021/07/NEET-Exam-Examination-Center-Kuwait-.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച നിർധനരായ ഇന്ത്യക്കാർക്ക് നൽകുന്ന ധനസഹായം ഗാർഹികത്തൊഴിലാളികൾക്ക് മാത്രമല്ലെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് വ്യക്തമാക്കി. 120 ദീനാറിൽ കുറവ് ശമ്പളം ഉണ്ടായിരുന്ന കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക് സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എംബസിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒാരോ കേസുകളും പരിശോധിക്കാൻ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധനം ലഭ്യമാക്കുമെന്നും അംബാസഡർ വ്യക്തമാക്കി. സഹായധന പ്രഖ്യാപനം വലിയ തോതിൽ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു.
ഇതോടെ മറ്റു രാഷ്ട്രങ്ങളിലും പ്രവാസികൾ ഇത്തരത്തിൽ ആവശ്യം ശക്തമായി ഉന്നയിച്ചു തുടങ്ങി. കുവൈത്തിലെ ഇന്ത്യക്കാരാകട്ടെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ സന്തോഷം പ്രകടിപ്പിക്കുകയും അംബാസഡറെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് സഹായധനം ലഭ്യമാക്കുക. ബുധനാഴ്ച വൈകീട്ട് നടന്ന എംബസി ഓപണ്‍ ഹൗസിലാണ് അംബാസഡര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കുവൈത്തിലെ ഇന്ത്യന്‍ എംബസിക്കും മലയാളി അംബാസഡര്‍ സിബി ജോര്‍ജിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഐസി എഎസ് ജിയുടെ സമാശ്വാസ പദ്ധതി. കുവൈത്തിലെ ലോക്ഡൗണ്‍ കാലത്തു ഇന്ത്യന്‍ പ്രവാസി സമൂഹത്തെ സഹായിക്കുന്നതിനായി എംബസ്സിയുടെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ സന്നദ്ധ സംഘമാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ്. വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. കര്‍ഫ്യൂ കാലത്ത് ഭക്ഷ്യ കിറ്റ് വിതരണം ഉള്‍പ്പെടെ പ്രശംസനീയമായ നിരവധി ഇടപെടലുകള്‍ ഐസിഎസ് ജി നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല