1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2022

സ്വന്തം ലേഖകൻ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. ഇനിയൊരു ഉത്തരവ് വരുന്നത് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡിജിസിഎയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് സൂചന.

ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ചിട്ടുള്ള അന്താരാഷ്‌ട്ര കാർഗോ പ്രവർത്തനങ്ങൾക്കും മറ്റ് വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. . ഇന്ത്യയുമായി എയർ ബബിൾ കരാറിലേർപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകളും തുടരുമെന്ന് ഏവിയേഷൻ റെഗുലേറ്റർ സർക്കുലറിൽ വ്യക്തമാക്കുന്നു. യുക്രൈയ്നിൽ‌ നിന്നും ആളുകളെ കൊണ്ടുവരുന്ന രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വിമാനങ്ങൾക്കും വിലക്കില്ല. ഫെബ്രുവരി 28 ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 20 നാണ് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് വിദേശത്ത് കുടുങ്ങിക്കിടന്നവരെ രാജ്യത്ത് എത്തിക്കാൻ വന്ദേഭാരത് വിമാന സർവ്വീസ് കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. കൊറോണ വ്യാപനത്തിൽ അയവുവന്നതിനെ തുടർന്ന് ആഭ്യന്തര വിമാന സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്‌ട്ര വിമാന സർവ്വീസിനുള്ള നിയന്ത്രണം തുടരുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.