
സ്വന്തം ലേഖകൻ: വൈറസിനെ തുരത്താന്‍ ഇലക്ട്രിക് മാസ്‌കിന് പേറ്റന്റ് രജിസ്റ്റര്‍ ചെയ്ത് യുഎഇ സര്‍വകലാശാല. സമീപകാലത്ത് കോവിഡ് പോലുള്ള മഹാമാരികള്‍ നിരവധി ആഗോള, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തരം മാസ്‌ക് കണ്ടെത്തിയത്.
കോവിഡ് മഹാമാരി മൂലം മാസ്‌കുകള്‍ പോലുള്ളവയ്ക്ക് കോവിഡില്‍ നിന്നും രക്ഷ നേടാനുള്ള വസ്തുക്കളുടെ ആവശ്യകത എടുത്തുകാട്ടുന്നു. മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അണുബാധയ്ക്കും കാരണമാകുകയും ചെയ്യാം.
മഹ്മൂദ് അല്‍ അഹ്മദിന്റെ നേതൃത്വത്തിലുള്ള യുഎഇ സര്‍വകലാശാലയിലെ ഗവേഷകരുടെ മള്‍ട്ടി ഡിസിപ്ലിനറി സംഘം ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഉപകരണം പ്രവര്‍ത്തിപ്പിക്കാനായി ബാറ്ററി പോലുള്ള ഒരു പവര്‍ ശ്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് ഫ്‌ളെക്‌സിബിള്‍ ഗ്രാഫീന്‍ ഇലക്ട്രോഡുകള്‍ ഉള്ള ഒരു ഉപകരണം അവര്‍ വികസിപ്പിക്കുകയും പേറ്റന്റ് ചെയ്യുകയും ചെയ്തു.
വൈറസിനെ തടയുന്ന മാസ്‌കില്‍ തൊടുമ്പോള്‍ അവ കൈകളിലൂടെ ശരീരത്തിലേക്ക് കടക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതാണ് ഇലക്ട്രിക് മാസ്‌ക്. വൈറസിനെ തടയുന്നതോടൊപ്പം വൈദ്യുതി പ്രവഹിപ്പിച്ച് പൂര്‍ണമായോ ഭാഗികമായോ അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
“ഈ പ്രവര്‍ത്തനം ശാസ്ത്ര സമൂഹത്തിന് താത്പര്യമുള്ളതാണ്. കോവിഡ് മഹാമാരിയില്‍ നിന്നും അതിജീവിച്ച് വരാനുള്ള മികച്ച പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഈ കണ്ടെത്തല്‍ വഴിതെളിക്കും,“ യൂണിവേഴ്‌സിറ്റി ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ എഞ്ചിനീറിങ് പ്രൊഫസര്‍ കൂടിയായ മഹ്മൂദ് അല്‍ അഹ്മദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല