ചലച്ചിത്രതാരം മോഹന്‍ലാലിനെതിരേ സി.പി.എം. ഗൂഢനീക്കം നടത്തുന്നതായി മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ആരോപിച്ചു. പാര്‍ട്ടിക്കെതിരെ ആരു പ്രതികരിച്ചാലും അവര്‍ക്കെതിരേ എന്തും ചെയ്യാനും സിപിഎം മടിക്കില്ല.
മാധ്യമങ്ങളെന്നോ സാമൂഹിക സംസ്‌ക്കാരിക നായകരെന്നോ ഇതില്‍ വ്യത്യാസമില്ലെന്നും സുഗതകുമാരിയോ ഒഎന്‍വിയോ എംടി വാസുദേവന്‍ നായരോ ആണെങ്കില്‍പ്പോലും സിപിഎം ഇതേ നിലപാട് തന്നെയാവും സ്വീകരിയ്ക്കുകയെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.ബി. ഗണേഷ്‌കുമാര്‍.
സ്വന്തം അമ്മയെ പരാമര്‍ശിച്ചുകൊണ്ടാണ് കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ അമ്മയുടെ ദുഃഖം മോഹന്‍ലാല്‍ ബ്ലോഗില്‍ രേഖപ്പെടുത്തിയത്. രണ്ടുവരിയില്‍ ഒതുങ്ങുന്ന ആ പരാമര്‍ശത്തെ പോലും ഉള്‍ക്കൊളളാനുള്ള മാനസികാവസ്ഥ സി.പി.എമ്മിന് ഇല്ലാത്തതുമൂലമാണ് മോഹന്‍ലാലിനെതിരേ ഗൂഢനീക്കത്തിനു സി.പി.എം. തയാറായത്.
മോഹന്‍ലാലിന്റെ വീട്ടില്‍നിന്നും ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തിന്റെ പേരില്‍ ഒരു ചാനല്‍ നിരന്തരം വാര്‍ത്തനല്‍കുന്നതിനു പിന്നിലും സി.പി.എമ്മിനു പങ്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തമായ രേഖകളോടുകൂടിയാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചിരുന്നതെന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്നും ഗണേഷ്‌കുമാര്‍ വിശദീകരി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല