മാഞ്ചസ്റ്റര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിനുള്ള യുകെയിലെ പ്രത്യേക ക്ഷണിതാക്കള്‍ പുറപ്പെട്ടു. പിഎംസി ദേശീയ പ്രസിഡന്റ് സഖാവ് സുഗതന്‍ തെക്കേപ്പുര ലണ്ടനില്‍നിന്നും ദേശീയ കമ്മറ്റി അംഗം സഖാവ് വിനോദ് കുമാര്‍ മാഞ്ചസ്റ്ററില്‍നിന്നും പുറപ്പെട്ടു.
23ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും ചര്‍ച്ചകളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന ഇവര്‍ പ്രവാസികളായ മറ്റ് പ്രതിനിധികളുമായി പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും സമ്മേളനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യും.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്യും.
വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുടെ ഇടപെടലും ശ്രദ്ധയും ഉണ്ടായിരിക്കുന്നതായിട്ടാണ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയുടെ ഊ പ്രത്യേക ക്ഷണമെന്ന് പാര്‍ട്ടിയുടെ യുകെയിലെ കേരളീയ ഘടകമായ പിഎംഎസിന്റെ ദേശീയ പ്രസിഡന്റ് സന്തോഷ് അഭിപ്രായപ്പെട്ടു.
കെ ഡി ഷാജിമോന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല